ഐവൈസിസി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിക്കുന്നു.

  • Home-FINAL
  • Business & Strategy
  • ഐവൈസിസി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിക്കുന്നു.

ഐവൈസിസി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിക്കുന്നു.


മനാമ: “അടങ്ങാത്ത മനുഷ്യ സ്നേഹത്തിന്റെ അകാലത്തിൽ പൊലിഞ്ഞ രാജീവിന്റെ ഓർമ്മക്ക്” ഐവൈസിസി ബഹ്‌റൈൻ സൽമാനിയ ഏരിയ കമ്മറ്റി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓർമ്മദിനം ആചരിക്കുന്നു. സല്മാനിയയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഡിലൈറ്റ്‌സ് റെസ്റ്റോറന്റിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. 21 ഞായർ വൈകിട്ട് 7.30 ന് നടക്കുന്ന പരിപാടിയിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. പ്രസ്തുത പരിപാടിയിലേക്ക് ബഹ്‌റൈനിലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക് സുനിൽ കുമാർ : 3909 6341, ഷഫീക് കൊല്ലം: 3849 5859 എന്നിവരുമായി ബന്ധപ്പെടാം

Leave A Comment