ബഹ്‌റൈൻ നവകേരള നേഴ്സ്മാരെ ആദരിക്കുന്നു

ബഹ്‌റൈൻ നവകേരള നേഴ്സ്മാരെ ആദരിക്കുന്നു


ബഹ്‌റൈൻ നവകേരള ബഹ്‌റൈൻ മീഡിയ സിറ്റി യുമായി സഹകരിച്ച് ബഹ്‌റൈനിലെ മുതിർന്ന നേഴ്സ്മാരെ ആദരിക്കുന്നു.”സ്നേഹസ്പർശം 2023″എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ബഹറിനിൽ സ്തുത്യർഹ സേവനമനുഷ്ഠിച്ചിട്ടുള്ള നഴ്സുമാരെ ഇന്ത്യൻ പാർലമെന്റ് അംഗവും മുൻ കേരള മന്ത്രി ബിനോയ്‌ വിശ്വം മുഖ്യഥിതി ആയി ആദരിക്കുന്ന ചടങ്ങിൽ ഹസ്സൻ ഈദ് ബൊഖമ്മാസ് (ബഹ്‌റൈൻ പാർലമെന്റ് അംഗം), ഇഹ്ജാസ് അസ്‌ലം (ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി), ബത്തൂൽ മുഹമ്മദ്‌ ദാദാബായ് (ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്സ് അംഗം) എന്നിവർ പങ്കെടുക്കു൦.


കൂടാതെ ബഹ്‌റൈൻ ഇന്ത്യൻ സമൂഹത്തിൽ പരിചിതരായിട്ടുള്ള കലാകാരുടെ നൃത്ത സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ്. അദ്ലിയായിലുള്ള ബാൻസങ് തായി റെസ്റ്റെറന്റിൽ വെച്ചു മെയ് 26ന് വെള്ളിയാഴ്ച 6 മണിമുതലാണ് പരിപാടി എന്ന് സ്വാഗതസംഘം ചെയർമാൻ ബിജുജോൺ കൺവീനർ ജേക്കബ് മാത്യു എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഷാജി മൂതല(35063608),എൻ കെ ജയൻ(39293955), സുഹൈൽ (39231814)എന്നിവരുമായി ബന്ധപ്പെടുക.

Leave A Comment