താമസ തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ എൽ എം ആർ എ പരിശോധന തുടരുന്നു.

  • Home-FINAL
  • Business & Strategy
  • താമസ തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ എൽ എം ആർ എ പരിശോധന തുടരുന്നു.

താമസ തൊഴിൽ നിയമലംഘകരെ കണ്ടെത്താൻ എൽ എം ആർ എ പരിശോധന തുടരുന്നു.


ആഭ്യന്തര മന്ത്രാലയത്തിന്റെയും നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിന്റെയും ദേശീയത, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ് അഥവാ എൻപിആർഎ എന്നിവയുടെ ഏകോപനത്തോടെയാണ്  ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നോർത്തേൺ ഗവർണറേറ്റിൽ സംയുക്ത പരിശോധന കാമ്പയിൻ നടത്തിയത്. പരിശോധന നിരവധി  താമസ തൊഴിൽ നിയമ ലംഘകർ പിടിയിലായി.ഇവരെ തുടർ നിയമ നട പടികൾക്കായി ബന്ധപ്പെട്ടവർക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.

ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് തുടർച്ചയായി ഇത്തരം പരിശോധനകൾ തുടരുമെന്നും എൽ എം ആർ എ അധികൃതർ വ്യക്തമാക്കി.

ഇത്തരം  നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എൽ എം ആർ എ യുടെ വെബ്‌സൈറ്റായ www.lmra.bh ലെ ഇലക്‌ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ കോൾ സെന്ററിൽ 17-50-60-55 എന്ന നമ്പറിൽ വിളിച്ചോ, സർക്കാർ മന്ത്രാലയങ്ങളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കണമെന്നും  ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പൊതു ജനങ്ങളോടും അറിയിച്ചു.

Leave A Comment