കേരള പ്രവാസി കമ്മീഷൻ നിയമനം: നാല് മാസത്തിനകം തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി

  • Home-FINAL
  • Business & Strategy
  • കേരള പ്രവാസി കമ്മീഷൻ നിയമനം: നാല് മാസത്തിനകം തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി

കേരള പ്രവാസി കമ്മീഷൻ നിയമനം: നാല് മാസത്തിനകം തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി


കേരള പ്രവാസി കമ്മീഷനുമായി ബന്ധപ്പെട്ട് നാല് മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് കേരള ഹൈക്കോടതിയുടെ നിർദ്ദേശം
പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ ആണ് കേരള ഹൈക്കോടതിയുടെ ഈ നിർദ്ദേശം വന്നിട്ടുള്ളത്
കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി 2016ൽ സ്ഥാപിതമായ പ്രവാസി കമ്മീഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് പി.ഡി. രാജൻ വിരമിച്ചതിന് ശേഷം തുടർ നിയമനം ഉണ്ടായിട്ടില്ലായിരുന്നു
അതുകൊണ്ട് തന്നെ കഴിഞ്ഞ കുറെ മാസങ്ങളായി കേരള പ്രവാസി കമ്മീഷൻ പ്രവർത്തനരഹിതമായിരുന്നു
ഈ സാഹചര്യത്തിൽ ആണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് സുപ്രീം കോർട്ട് ഓൺ റെക്കോർഡ് അഡ്വ. ജോസ് എബ്രഹാം ഹൈക്കോടതിയെ സമീപിച്ചത്
പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ വിധിയാണിതെന്നും, കേരള ഹൈക്കോടതിയുടെ ഈ വിധിയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. PLC.ഗ്ലോബൽ PRO യും
ബഹ്‌റൈൻ കൺഡ്രി ഹെഡു മായ സുധീർ തിരുനിലത്ത് , ദുബായ് ചാപ്റ്റർ പ്രസിഡന്റ് ടി എൻ കൃഷ്ണകുമാർ,PLC വനിത വിഭാഗം ഇന്റർനാഷണൽ കോർഡിനേറ്റർ ഹാജറാബി വലിയകത്ത്, ലണ്ടൻ നാഷണൽ കോർഡിനേറ്റർ അഡ്വ. സോണിയ എന്നിവരും കോടതി വിധിയെ സ്വാഗതം ചെയ്തു.

Leave A Comment