ലോകകേരള സഭാ അംഗവും ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക,സാസ്കാരിക ജീവകാരുണ്യ പ്രവർത്തകനു൦, ഐമാക് ബഹ്റൈൻ മീഡിയ സിറ്റിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തിന്റെ മൂത്ത സഹോദരൻ ജോസ് (74 ) നിര്യാതനായി. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.സംസ്കാരം മെയ് 28ന് ഞായറാഴ് ച്ച വൈകുന്നേരം 03 .30ന് കോക്കുന്ന സെന്റ് ജോസഫസ് ദേവാലയത്തിൽ വെച്ച് നടക്കും.