കെ.എസ്.സി .എ വനിതാ വേദിയുടെ സ്ഥാനാരോഹണ ചടങ്ങ് ജൂൺ 2ന് നടക്കും

  • Home-FINAL
  • Business & Strategy
  • കെ.എസ്.സി .എ വനിതാ വേദിയുടെ സ്ഥാനാരോഹണ ചടങ്ങ് ജൂൺ 2ന് നടക്കും

കെ.എസ്.സി .എ വനിതാ വേദിയുടെ സ്ഥാനാരോഹണ ചടങ്ങ് ജൂൺ 2ന് നടക്കും


മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ വനിതാ വേദിയുടെ സ്ഥാനാരോഹണ ചടങ്ങ് ജൂൺ 2ന് വെള്ളിയഴ്ച ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കും. പതിനാല് പേർ നയിക്കുന്ന കെ.എസ്.സി .എ വനിതാ വേദിയിൽ നിലവിൽ നൂറോളം അംഗങ്ങളുണ്ട്. പ്രീതി ശ്രീകുമാർ, വിദ്യ പ്രശാന്ത്, ആശ അയ്യപ്പൻ, ദീപ മനോജ്, സാന്ദ്ര നിഷിൽ, നിഷി സതീഷ്, അമൃത, ചിന്ദുരാജ് സന്ദീപ്, ലക്ഷ്മി പിള്ള, സുകന്യ സന്തോഷ് രാധിക പിള്ളൈ, നിമ സതീഷ്, ശുഭ അജി ബാസി എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ.

വനിതാ വേദിസ്ഥാനാരോഹണ ചടങ്ങിൽ ബഹ്റൈനിലെ സാമൂഹിക മേഖലയിലെ പ്രമുഖ ആക്റ്റിവിസ്റ്റും,യോഗപരിശീലകയും, യുണൈറ്റഡ് നേഷൻ ഗ്ലോബൽ ഗോൾസ് അവാർഡ് ജേതാവുമായ ഫാത്തിമ അൽ മൻസൂരി, കേരള ക്രിക്കറ്റ് വിമൺസ് സെലക്ഷൻ കമ്മിറ്റി ചെയർ പേഴ്സൺ നിഖിത വിനോദ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികൾ ആയി പങ്കെടുക്കും.

പരിപാടിയോടനുബന്ധിച്ച് പ്രീതി ശ്രീകുമാർ സ്ക്രിപ്റ്റും സംഭാഷണവും ഒരുക്കി ശ്യാം രാമചന്ദ്രൻ സംവിധാന൦ ചെയ്യുന്ന മുപ്പതോളം കലാകാരൻമാർ അണിനിരക്കുന്ന “കലിക” എന്ന നൃത്ത ശില്പവും അരങ്ങേറുമെന്ന് ഭാരവാഹികൾ ഇന്ന് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്‌സ് റെസ്റ്റോറന്റിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെഎസ് സി എ പ്രസിഡണ്ട് പ്രവീൺ നായർ, സെക്രട്ടറി സതീഷ് നായർ, വൈസ് പ്രസിഡണ്ട് ഹരി ആർ ഉണ്ണിത്താൻ, വനിതാ വേദി കൺവീനർ കൃപ രാജീവ്,“കലികയുടെ അണിയറപ്രവർത്തകരായ ശ്യാം രാമചന്ദ്രൻ, പ്രീതി ശ്രീകുമാർ എന്നിവരു൦ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave A Comment