ഇന്ത്യൻ ക്ലബ് മെയ് ക്വീൻ കിരീടം ചൂടി മാളവിക സുരേഷ് കുമാർ

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ ക്ലബ് മെയ് ക്വീൻ കിരീടം ചൂടി മാളവിക സുരേഷ് കുമാർ

ഇന്ത്യൻ ക്ലബ് മെയ് ക്വീൻ കിരീടം ചൂടി മാളവിക സുരേഷ് കുമാർ


മനാമ: ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബ് മെയ് ക്വീനായി മാളവിക സുരേഷ് കുമാറിനെ തെരഞ്ഞെടുത്തു.കൂടാതെ ഫസ്റ്റ് റണ്ണറപ്പ് അലീന നതാലി മെൻഡോങ്കലിനേയും സെക്കൻഡ് റണ്ണറപ്പായായി മേഘ ശിവകുമാറിനെയുംമാണ് തെരഞ്ഞെടുത്തത്.ഇവർക്ക് പുറമെ നയന മനോഹരൻ, ആസ്ട്രൽ കുടിഞ്ഞ എന്നിവർ ഫൈനൽ വരെ എത്തി.

മികച്ച പുഞ്ചിരി പുരസ്കാരത്തിന് നയന മനോഹരനും, ബെസ്റ്റ് വാക്ക് ടു ആയി മാളവിക സുരേഷ് കുമാറും ബെസ്റ്റ് ഹെയർഡോ ആയി അലീന നതാലിയും തെരഞ്ഞെടുക്കപ്പെട്ടു. പ്രേക്ഷകരുടെ വോട്ട് ആസ്ട്രൽ കുടിൻഹയ്ക്ക് ലഭിച്ചു. വിജയികൾക്ക് ഇന്ത്യൻ ക്ലബ് ബിയോൺ മണി മെയ് ക്വീൻ കിരീടവും ക്യാഷ് പ്രൈസും ലഭിച്ചു. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായ പരിപാടിൽ ഇന്ത്യൻ ക്ലബ് കുടുംബാഗങ്ങളും സന്നിഹിതരായി.

Leave A Comment