പ്രതിഭ വോളി ഫെസ്റ്റ് അനുബന്ധ പരിപാടികൾക്ക് തുടക്കമായി

  • Home-FINAL
  • Business & Strategy
  • പ്രതിഭ വോളി ഫെസ്റ്റ് അനുബന്ധ പരിപാടികൾക്ക് തുടക്കമായി

പ്രതിഭ വോളി ഫെസ്റ്റ് അനുബന്ധ പരിപാടികൾക്ക് തുടക്കമായി


ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല സംഘടിപ്പിക്കുന്ന വോളി ഫെസ്റ്റ് സീസൺ 2ൻ്റെ അനുബന്ധ പരിപാടികളുടെ ഉദ്ഘാടനം ലോകകേരള സഭാംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സിവി നാരായണൻ നിർവഹിച്ചു. 2023 ജൂലൈ 7ന് അറാദിലെ മുഹറഖ് ക്ലബ്ലിലാണ് ഏകദിന വോളിബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്.പ്രതിഭ ഹാളിൽ വച്ച് നടന്ന ഉദ്‌ഘാടന ചടങ്ങിനോടനുബന്ധിച്ചു കവിതാ പാരായണ മത്സരവും സഹൃദയ പയ്യന്നൂർ നാടൻ പാട്ട് സംഘം അവതരിപ്പിച്ച നാടൻപാട്ടുകളും അരങ്ങേറി.

കുട്ടികളുടെ കവിതാ പാരായണ മത്സരത്തിൽ അമൃത ജയ്ബുഷ്, യദു കൃഷ്ണ, അർജുൻ ജയ്ബുഷ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ മുതിർന്നവരുടെ കവിതാ പാരായണ മത്സരത്തിൽ വിജിന ജയൻ,. ഫിന്നി എബ്രഹാം, കണ്ണൻ മുഹറഖ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.മേഖല പ്രസിഡണ്ട് അനിൽ കെപി അദ്ധ്യക്ഷത വഹിച്ച പരിപാടിക്ക് സംഘാടക സമിതി കൺവീനർ അനിൽ സികെ സ്വാഗതം ആശംസിച്ചു. പ്രതിഭ ഭാരവാഹികൾ പ്രദീപ് പത്തേരി,അഡ്വ: ജോയ് വെട്ടിയാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Leave A Comment