സംഗമം ഇരിഞ്ഞാലക്കുട ഫാമിലി മീറ്റ് സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • സംഗമം ഇരിഞ്ഞാലക്കുട ഫാമിലി മീറ്റ് സംഘടിപ്പിച്ചു.

സംഗമം ഇരിഞ്ഞാലക്കുട ഫാമിലി മീറ്റ് സംഘടിപ്പിച്ചു.


മനാമ : സംഗമം ഇരിഞ്ഞാലക്കുടയുടെ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ പ്രസിഡണ്ട്‌ ഗണേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ് സ്വാഗതവും പ്രവർത്തനങ്ങളുടെ റിപ്പോർട്ടും അവതരിപ്പിച്ചു.

വിവിധ കലാപരിപാടികളും, കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ബഹ്‌റൈനിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും പത്തും, പന്ത്രണ്ടും ഗ്രേഡിൽ വിജയിച്ച സംഗമം ഇരിഞ്ഞാലക്കുടയുടെ അംഗങ്ങളുടെ മക്കൾക്ക് സ്നേഹോപഹാരം സമ്മാനിച്ചു. മാസ്റ്റർ അശ്വിത്ത് ഷജിത്തിന്റെ മെന്റലിസ്റ്റ് പ്രകടനം വേറിട്ട്‌ നിന്നു.ഒത്തുചേരലിൽ ചെയർമാൻ ദിലീപ്,എന്റർടൈൻമെന്റ് സെക്രെട്ടറി സജീവ്, മുൻഭാരവാഹികൾ വിജയൻ, ശിവദാസൻ എന്നിവർ സംസാരിച്ചു. സംഗമം വൈസ് പ്രസിഡന്റ് പ്രകാശൻ നന്ദിയും പറഞ്ഞു.

Leave A Comment