ബസില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ കേസിൽ പ്രതി പൊലീസ് പിടിയില്‍

  • Home-FINAL
  • Business & Strategy
  • ബസില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ കേസിൽ പ്രതി പൊലീസ് പിടിയില്‍

ബസില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ കേസിൽ പ്രതി പൊലീസ് പിടിയില്‍


കണ്ണൂർ: ചെറുപുഴയില്‍ ബസില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ കേസിൽ പ്രതി പൊലീസിന്റെ പിടിയിലായി. ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരപ്പില്‍ ബിനുവിനെയാണ് വ്യാഴാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച ചെറുപുഴ – തളിപ്പറമ്പ് റൂടിൽ സർവീസ് നടത്തുന്ന ബസ് ചെറുപുഴ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. മധ്യവയസ്‌കനായ യാത്രക്കാരൻ നഗ്നത പ്രദർശിപ്പിക്കുകയും യുവതിയെ നോക്കി സ്വയംഭോഗം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ യുവതി തന്നെ മൊബൈല്‍ ഫോണില്‍ പകർത്തിയിരുന്നു.

തുടര്‍ന്ന് യുവതി വീഡിയോ സഹിതം തനിക്ക് നേരിട്ട ദുരനുഭവം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തായത്. വീഡിയോ വൈറലായതോടെ യുവതിയുടെ വിശദമായ മൊഴി പൊലീസ് കഴിഞ്ഞദിവസം രേഖപ്പെടുകയും കേസെടുക്കുകയും ചെയ്തു. പയ്യന്നൂര്‍ ഡിവൈ എസ് പി കെ ഇ പ്രേമചന്ദ്രന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ഊർജിത അന്വേഷണത്തിന് ഒടുവിലാണ് പ്രതി ഇപ്പോൾ പിടിയിലായത്.

 

 

Leave A Comment