ദിശ സെന്റർ മലയാളം പാഠശാല പ്രവേശനോത്സവ പരിപാടിയുടെ ഉദ്ഘാടനം നടന്നു

  • Home-FINAL
  • Business & Strategy
  • ദിശ സെന്റർ മലയാളം പാഠശാല പ്രവേശനോത്സവ പരിപാടിയുടെ ഉദ്ഘാടനം നടന്നു

ദിശ സെന്റർ മലയാളം പാഠശാല പ്രവേശനോത്സവ പരിപാടിയുടെ ഉദ്ഘാടനം നടന്നു


മനാമ: പ്രവാസി കുരുന്നുകളുടെ മലയാളഭാഷാ പഠനത്തിനായി ദിശ സെന്റർ നടത്തുന്ന മലയാളം പാഠശാലയുടെ പ്രവേശനോത്സവ പരിപാടിയുടെ ഉദ്ഘാടനം ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ പ്രസിഡന്റ്‌ സമീർ ഹസൻ നിർവഹിച്ചു. മാതൃഭാഷയെയും നമ്മുടെ സാംസ്കാരിക പൈതൃകങ്ങളെയും അടുത്തറിയാൻ മലയാളഭാഷയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ യുനുസ് രാജ് അധ്യക്ഷത വഹിച്ചു.

കുട്ടികൾ ഭാഷാപ്രതിജ്ഞ എടുത്തു. ഷാസ, സന, ഹന ഹിബ, ഷാരോൺ എന്നിവർ പ്രവേശനോത്സവ ഗാനമാലപിച്ചു.
കണിക്കൊന്ന രണ്ട് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സമീർ ഹസൻ അബ്ദുൽ ഹഖ് എന്നിവർ നിർവഹിച്ചു.
സുജിൻ സന്തോഷിന്റെ പദ്യാവതരണവും, അൻവിതയുടെ നൃത്തവും പരിപാടിക്ക് മാറ്റ് കൂട്ടി.
സകീർ നന്ദിയും പറഞ്ഞു. ലിയ അബ്ദുൽ ഹഖ് അവതാരകയായിരുന്നു.

Leave A Comment