ബഹ്‌റൈൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി മർഹൂം പുത്തൂർ അസീസ് സാഹിബ് അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി മർഹൂം പുത്തൂർ അസീസ് സാഹിബ് അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി.

ബഹ്‌റൈൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി മർഹൂം പുത്തൂർ അസീസ് സാഹിബ് അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി.


മനാമ കെഎംസിസി ഹാളിൽ വെച് ഇബ്രാഹിം ഹസൻ പുറക്കാട്ടേരിയുടെ പ്രാർത്ഥന കൊണ്ട് തുടങ്ങിയ പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് അഷ്കർ വടകരയുടെ അധ്യക്ഷതയിൽ ഷൗക്കത്തലി ഒഞ്ചിയം സ്വാഗതം പറഞ്ഞു.മുഖ്യാതിഥിയായി ചോറോടു പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ജനാബ് അസീസ് മാസ്റ്റർക്ക് സ്വീകരണവും ആദരവും നൽകി

പരിപാടി സംസ്ഥാന വൈസ് പ്രസിഡണ്ട് എ പി ഫൈസൽ ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാന സെക്രട്ടറി അസ്‌ലം വടകര പുത്തൂർ അസീസ് സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി.കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് അഴിയൂർ, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി സംസ്ഥാന വൈസ് പ്രസിഡണ്ട് ഒകെ കാസിം സാഹിബ് സദസ്സിൽ സംസാരിച്ചു.

ജില്ലാ ആക്റ്റിംഗ്‌ പ്രസിഡണ്ട്‌ അഷ്റഫ്‌ തോടന്നൂർ സിക്രട്ടറി മുനീർ ഒഞ്ചിയം മണ്ഡലം ട്രഷറർ ഷൈജൽ, വൈസ് പ്രസിഡണ്ട് മാരായ ഹുസൈൻ വടകര അൻവർ വടകര ഫൈസൽ മടപ്പള്ളി സെക്രട്ടറിമാരായ ഫാസിൽ ഉമർ , നവാസ്‌ മുതുവനക്കണ്ടി, അബ്ദുൽ ഖാദർ പുതുപ്പണം ഓർഗനൈസിംഗ് സെക്രട്ടറി ഹാഫിസ് വള്ളിക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.വിവിധ സംസ്ഥാന ജില്ലാ മണ്ഡലം ഏരിയ പഞ്ചായത്ത് കമ്മിറ്റികളുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.വടകര മുനിസിപ്പാലിറ്റി യൂത്ത് ലീഗ് കമ്മിറ്റിക്ക് വേനൽക്കാലത്തെ തീരദേശ കുടിവെള്ള പദ്ധതിക്കായി പത്തായിരം രൂപ ഫണ്ട് പ്രഖ്യാപനവും പരിപാടിയിൽ നടന്നു.

Leave A Comment