ചരിത്രത്തിൽ ആദ്യമായി ഭക്ഷ്യസുരക്ഷയിൽ കേരളം ഒന്നാമത്; ഇന്ത്യയിലും ഒന്നാം സ്ഥാനത്ത്

  • Home-FINAL
  • Business & Strategy
  • ചരിത്രത്തിൽ ആദ്യമായി ഭക്ഷ്യസുരക്ഷയിൽ കേരളം ഒന്നാമത്; ഇന്ത്യയിലും ഒന്നാം സ്ഥാനത്ത്

ചരിത്രത്തിൽ ആദ്യമായി ഭക്ഷ്യസുരക്ഷയിൽ കേരളം ഒന്നാമത്; ഇന്ത്യയിലും ഒന്നാം സ്ഥാനത്ത്


ഭക്ഷ്യ സുരക്ഷാ സൂചികയില്കേരളത്തിന് ദേശീയ തലത്തില്ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. കേരളം ഭക്ഷ്യ സുരക്ഷയില്കൃത്യമായും ചിട്ടയായും നടത്തിയ പ്രവര്ത്തനങ്ങള്ക്കുള്ള അംഗീകാരമാണ് ഇതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് പറഞ്ഞു.

മുന്വര്ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധികം റെക്കോഡ് വരുമാനമാണ് 2022-23 കാലയളവില്നേടിയത്. കാലയളവില്‍ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്ന്ന റെക്കോര്ഡ് വരുമാനമാണ് നേടിയത്. 15.41 കോടി രൂപ നേടി 2018-19ലായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്ന്ന വരുമാനം. അതിനെക്കാള്ഇരട്ടിയോളം വരുന്ന വര്ധനവാണുണ്ടായത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ ചിട്ടയായ പ്രവര്ത്തനങ്ങളിലൂടെയാണ് നേട്ടം കൈവരിക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.

ഇതോടൊപ്പം ഒപ്പം നിന്ന് പ്രവര്ത്തിച്ച് നേട്ടം കൈവരിക്കാന്പ്രയത്നിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയ പുരസ്കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മണ്സുഖ് മാണ്ഡവ്യയില്നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്വി.ആര്‍. വിനോദ് ഏറ്റുവാങ്ങി.

Leave A Comment