ടീൻസ് ഇന്ത്യ- ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ” സമ്മർ ഡിലൈറ്റ് ” അവധിക്കാല ക്യാംപ് രജിസ്ട്രേഷന് തുടക്കമായി

  • Home-FINAL
  • Business & Strategy
  • ടീൻസ് ഇന്ത്യ- ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ” സമ്മർ ഡിലൈറ്റ് ” അവധിക്കാല ക്യാംപ് രജിസ്ട്രേഷന് തുടക്കമായി

ടീൻസ് ഇന്ത്യ- ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ” സമ്മർ ഡിലൈറ്റ് ” അവധിക്കാല ക്യാംപ് രജിസ്ട്രേഷന് തുടക്കമായി


മനാമ: ടീൻസ് ഇന്ത്യയും ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷനും സംയുക്തമായി “സമ്മർ ഡിലൈറ്റ്” എന്ന പേരിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാംപ് ജുലൈ 4 മുതൽ ആഗസ്റ്റ് 11 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കുട്ടികളുടെ വയസിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പായി തിരിച്ചായിരിക്കും പരിശീലനം. ഏഴു മുതൽ 12 വയസ്സ് വരെയും, 13 മുതൽ 17 വയസ്സ് വരെയുമുള്ള ഗ്രൂപ്പ് ആണുണ്ടാവുക. മുൻകൂട്ടി രെജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം നൽകുക. പ്രശസ്ത മോട്ടിവേഷനൽ ട്രെയിനറും പ്രമുഖ ലൈഫ് കോച്ചുമായ നുഅ്മാൻ വയനാട്, സി.എച്ച്.ആർ.ഡി.ട്രെയിനർ, അഡോളസെൻസ് കൗൺസിലർ, ഷോർട്ട് ഫിലിം സംവിധായകൻ, അഭിനേതാവ് തുടങ്ങിയ മേഖലയിൽ പ്രശസ്‌തനായ അൻസാർ നെടുമ്പാശ്ശേരി എന്നിവരാണ് ക്യാംപിന് നേതൃത്വം നൽകുക. ഇവരെ കൂടാതെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ബഹ്‌റൈനിലെ പ്രമുഖരും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യും. ഫ്‌ളാറ്റുകൾക്കുള്ളിൽ തളച്ചിടപ്പെടുന്ന പ്രവാസി ബാല്യങ്ങൾക്കും കൗമാരങ്ങൾക്കും അറിവിന്റെയും വിനോദത്തിന്റേയും അനന്തമായ വാതായനങ്ങൾ തുറന്നു കൊടുക്കുക എന്നതാണ് സമ്മർ ക്യാംപ് വഴി ഉദ്ദേശിക്കുന്നത്. ഗൾഫിലെ അരോചകമാകുന്ന വേനലവധിക്കാലം “സമ്മർ ഡിലൈറ്റിലൂടെ” രസകരവും വിജ്ഞാനപ്രദവുമായ അനുഭവമാക്കി മാറ്റാൻ കഴിയുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.

നാടൻ കളികൾ, ക്രാഫ്റ്റ്, ഫീൽഡ് ട്രിപ്പ്, അഭിനയം, നൃത്തം, പാട്ട്, കഥ, പരിസ്ഥിതി പഠനം, പരിസര നിരീക്ഷണം, നേതൃ പ്രതിശീലനം, കരിയർ & ലൈഫ് സ്‌കിൽസ്, ഹെൽത്ത് & ഫിറ്റ്നസ്, ടീം ബിൽഡിങ്, ഡിജിറ്റൽ ലിറ്ററസി, എക്സ്പ്രെസീവ് ആർട്ട്സ്, ടൈം മാനേജ്‌മെന്റ്, ക്രിയേറ്റിവ് സ്‌കിൽ എൻഹാൻസ്മെന്റ്, ടെക്‌നോളജി & ഇന്നൊവേഷൻസ്, സാമൂഹിക സേവനം, പൊതു പ്രഭാഷണം, യോഗ, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കലാമല്‍സരങ്ങൾ, പ്രദര്‍ശനങ്ങൾ, പ്രൊജക്ട് വര്‍ക്കുകള്‍ തുടങ്ങിയവയും ക്യാംപിന്റെ ഭാഗമായുണ്ടാവും. രക്ഷിതാക്കൾക്ക് വേണ്ടിയുള്ള പ്രത്യേക സെഷനുകളും ഒരുക്കും. ക്യാംപിൽ പങ്കെടുക്കുന്നവർക്കായി ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 39210248 ,+91 75928 81805 , 33538916 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന്ക്യാംപ് ഡയറക്‌ടർ മുഹമ്മദ് ഷാജി അറിയിച്ചു.

Leave A Comment