കേരള ഗ്യാലക്സി ഗ്രൂപ്പ് ബീനയുടെ ചികിത്സയ്ക്കായി സമാഹരിച്ച ഫണ്ട് കൈമാറി.

  • Home-FINAL
  • Business & Strategy
  • കേരള ഗ്യാലക്സി ഗ്രൂപ്പ് ബീനയുടെ ചികിത്സയ്ക്കായി സമാഹരിച്ച ഫണ്ട് കൈമാറി.

കേരള ഗ്യാലക്സി ഗ്രൂപ്പ് ബീനയുടെ ചികിത്സയ്ക്കായി സമാഹരിച്ച ഫണ്ട് കൈമാറി.


മാനമ: ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും,ലോകകേരള സഭാ അംഗവും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ഫ്രാൻസിസ് കൈതാരത്തും,അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും കേരള ഗ്യാലക്സി വേൾഡ് ഗ്രൂപ്പിന്റെ രക്ഷാധികാരിയുമായ വിജയൻ കരുമലയും ചേർന്നാണ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിനിയും കിഡ്‌നി രോഗിയുമായ ബീനയുടെ ചികിത്സ സഹായത്തിനായി സമാഹരിച്ച തുക അവർക്ക് നൽകുന്നതിനായി ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വച്ച് ജിതിന് കൈമാറിയത്.കഴിഞ്ഞ അഞ്ചു വർഷക്കാലമായി കേരള ഗ്യാലക്സി ഗ്രൂപ്പ് ഇത്തരം നിരവധി സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരും കേരള ഗ്യാലക്സി ഗ്രൂപ്പ്‌ എക്സികുട്ടീവ് മെമ്പർമാരുമായ സിബി കുര്യൻ, ഗഫൂർ മയ്യന്നൂർ, ലിഗേഷ്, സുജാസ്, സെയ്തു മുഹമ്മദ്, സത്യൻ പേരാമ്പ്ര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.തുക സമാഹരിക്കാൻ മുൻകൈ എടുത്ത ജിംഷിത് പയ്യോളി, വിനോദ് അരൂർ, സിദ്ധിക്ക് പയ്യോളി,അനിത നാരായണൻ, ഗീത പാലേരി, രാജീവൻ കൊയിലാണ്ടി തുടങ്ങിയവർക്ക് കേരള ഗ്യാലക്സി വേൾഡ് ഗ്രൂപ്പ് കുടുബാഗാങ്ങൾ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

Leave A Comment