കെപിസിസി മുൻ ജനറല്‍ സെക്രട്ടറി കെ.കെ എബ്രഹാമിന്റെ വീട്ടില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്

  • Home-FINAL
  • Business & Strategy
  • കെപിസിസി മുൻ ജനറല്‍ സെക്രട്ടറി കെ.കെ എബ്രഹാമിന്റെ വീട്ടില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്

കെപിസിസി മുൻ ജനറല്‍ സെക്രട്ടറി കെ.കെ എബ്രഹാമിന്റെ വീട്ടില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്


വയനാട്:.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുൻ ജനറല്‍ സെക്രട്ടറിയുമായ കെ.കെ എബ്രഹാമിന്റെ വീട്ടില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.ഇന്ന് രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന സാമ്ബത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് റെയ്ഡ്. സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് കര്‍ഷകനായ രാജേന്ദ്രൻ നായര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നടപടി.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി, കോഴിക്കോട് യൂണിറ്റുകളാണ് വയനാട്ടില്‍ കെ.കെ എബ്രഹാമിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. കെ.കെ എബ്രാഹം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി, മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പളളി എന്നിവരുടെ വീടുകളിലും പുല്‍പ്പള്ളി ബാങ്കിലുമാണ് ഇഡി റെയ്ഡ് നടത്തുന്നത്. നാല് മാസം മുൻപാണ് ഇഡി ഈ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

Leave A Comment