ഉള്ഹിയത് പഠന ക്ലാസ് ഇന്ന് (ജൂൺ 9) നടക്കും

ഉള്ഹിയത് പഠന ക്ലാസ് ഇന്ന് (ജൂൺ 9) നടക്കും


വലിയ പെരുന്നാളില്‍ നിര്‍വ്വഹിക്കപ്പെടുന്ന വളരെ ശ്രേഷ്ഠമേറിയ കര്‍മ്മങ്ങളില്‍ ഒന്നായ ഉള്ഹിയത് നിര്‍വ്വഹിക്കേണ്ട രീതികളും നിബന്ധനകളെയും ആഴത്തില്‍ മനസ്സിലാക്കുന്നതിന് ഐ.സി.എഫ് ബഹ്‌റൈന്‍ കമ്മറ്റിക്ക് കീഴില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് സംഘടിപ്പിക്കുന്നു. പ്രമുഖ കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍ കെ.കെ.എം സഅദി ആലിപ്പറമ്പ് വിഷയാവതരണം നടത്തും. 9-6-23 വെള്ളി രാത്രി 9 മണിക്ക് സൂം വഴിയാണ് പരിപാടി നടക്കുന്നത്. വിശദ വിവരങ്ങള്‍ക്കും സൂം ലിങ്കിനുമായി 33492088 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

Leave A Comment