എം. പി. രഘുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിവിധ സംഘടകളും,പ്രമുഖ വ്യക്തിത്വങ്ങളും .

  • Home-FINAL
  • Business & Strategy
  • എം. പി. രഘുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിവിധ സംഘടകളും,പ്രമുഖ വ്യക്തിത്വങ്ങളും .

എം. പി. രഘുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിവിധ സംഘടകളും,പ്രമുഖ വ്യക്തിത്വങ്ങളും .


മനാമ: ബഹ്‌റൈനിലെ മുതിർന്ന സാമൂഹ്യ പ്രവർത്തകനും, ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനം അടക്കം വിവിധ സ്ഥാനമാനങ്ങളും വഹിച്ച എം പി രഘുവിന്റെ വിയോഗത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുശോചിച്ചു. കലാ – സാംസ്കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം നൽകിയ സംഭാവനകളെ ബഹ്‌റൈൻ പ്രവാസി സമൂഹം എക്കാലവും സ്മരിക്കും എന്നും ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ അനുസ്മരിച്ചു.

മലയാളികൾക്കിടയിൽ എന്നും സുപരിചിതനായിരുന്ന ബഹ്‌റൈൻ കേരളീയ സമാജം മുൻ ജനറൽ സെക്രട്ടറി എം.പി രഘു എന്ന പേരിലറിയപ്പെടുന്ന എം.പി രാമനാഥൻ (68) നിര്യാതനത്തിൽ അകാല വിയോഗത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി .എഫ് ബഹ്റൈൻ) അനുശോചിച്ചു.

ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും എന്റർപ്രണറുമായിരുന്ന എംപി രഘുവിന്റെ നിര്യാണത്തിൽ ഐവൈസിസി ദേശീയ കമ്മറ്റി അനുശോചിച്ചു.
ബഹ്‌റൈൻ കേരളീയ സമാജം മുൻ ജനറൽ സെക്രട്ടറിയിരുന്ന അദ്ദേഹം പ്രവാസികളുടെ ഇടയിൽ കല, സാംസ്കാരിക,സാമൂഹിക മേഖലക്ക് നൽകിയ സംഭാവനകൾ വളരെ വിലപ്പെട്ടതാണ് എന്ന് അനുശോചന സന്ദേശത്തിൽ ഭാരവാഹികൾ അറിയിച്ചു.

സാമൂഹ്യ പ്രവർത്തന രംഗത്തെ മലയാളി സാന്നിധ്യവും ബഹ്‌റൈനിലെ റോളക്സ് വാച്ച് വിതരണ രംഗത്തെ വ്യവസായ സംരംഭകനുമായിരുന്ന എം. പി. രഘുവിന്റെ  ദേഹ വിയോഗത്തിൽ ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി. സൗമ്യനും കൃത്യനിഷ്ഠയോടെയുള്ള ജീവിത ശൈലിക്കുടമയുമായിരുന്ന എം.പി. രഘുവിന്റെ വിയോഗം സാമൂഹിക- സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണെന്ന് ഭാരവാഹികൾ പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ബഹ്‌റൈൻ കേരളീയ സമാജം മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന സാമൂഹ്യ പ്രവർത്തകനും ആയിരുന്ന എം. പി. രഘുവിന്റെ വിയോഗം ബഹ്‌റൈൻ പ്രവാസസമൂഹത്തിന് നികത്തനാവാത്ത നഷ്ടമാണെന്നും,അദ്ദേഹത്തിന്റെ കുടുംബാഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നതായും ലോകകേരള സഭാ അംഗവും, പ്രമുഖ സാമൂഹ്യ പ്രവർത്തകനു൦ ബഹ്‌റൈൻ മീഡിയാ സിറ്റി ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്ത് അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ബഹ്‌റൈൻ പ്രവാസി സമൂഹത്തിന് തീരാ നഷ്ടമാണ് എം. പി. രഘുവിന്റെ വിയോഗമെന്ന് പ്രവാസി ലീഗൽ സെൽ ബഹ്​റൈൻ കൺട്രി ഹെഡും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ സുധീർ തിരുനിലത്ത് അനുശോചിച്ചു

എം. പി. രഘുവിന്റെ വിയോഗം ബഹ്‌റൈൻ പ്രവാസസമൂഹത്തിന് തീരാ നഷ്ടമാണ് എന്ന് ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അനുസ്മരിച്ചു.

Leave A Comment