എംപി രഘു അന്തരിച്ചു.

എംപി രഘു അന്തരിച്ചു.


മനാമ:ബഹ്‌റൈൻ കേരളീയ സമാജം മുതിർന്ന അംഗം എംപി രഘു (68)നിര്യാതനായി.കിംഗ് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പാലക്കാട് സ്വദേശിയായ എംപി രഘു എന്ന് അറിയപ്പെടുന്ന എം പി രാമനാഥൻ റോളക്സ് വാച്ചുകളുടെ വിതരണക്കാരായ ബഹ്‌റൈനിലെ മോഡേൺ ആർട്സിന്റെ ഡയറക്ടർ ആയിരുന്നു.എം.പി രഘുവിന്റെ നിര്യാണത്തിൽ ബഹ്റൈൻ മീഡിയ സിറ്റിക്ക് വേണ്ടി ചെയർന്മാൻ ഫ്രാൻസിസ് കൈതാരത്ത് അനുശോചനം രേഖപ്പെടുത്തി.കേരളീയ സമാജം പ്രസിഡന്റ് ,ജനറൽ സെക്രട്ടറി എന്നിവ ഉൾപ്പെടെ നിരവധി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ഭാര്യ ശാന്ത രഘു. മക്കൾ അനൂപ്, പ്രശോഭ്.

Leave A Comment