ജലാലുദ്ദീൻ റൂമിയുടെ ജീവിത൦ വേദിയിൽ എത്തുന്നു.ജൂൺ 23ന് ഖുദാ ഹാഫിസ് ബഹ്‌റൈന്റെ അരങ്ങ് ഉണർത്തും

  • Home-FINAL
  • Business & Strategy
  • ജലാലുദ്ദീൻ റൂമിയുടെ ജീവിത൦ വേദിയിൽ എത്തുന്നു.ജൂൺ 23ന് ഖുദാ ഹാഫിസ് ബഹ്‌റൈന്റെ അരങ്ങ് ഉണർത്തും

ജലാലുദ്ദീൻ റൂമിയുടെ ജീവിത൦ വേദിയിൽ എത്തുന്നു.ജൂൺ 23ന് ഖുദാ ഹാഫിസ് ബഹ്‌റൈന്റെ അരങ്ങ് ഉണർത്തും


ബഹ്റൈനിലെ അറിയപ്പെടുന്ന നൃത്താദ്ധ്യപികയും കോറിയോഗ്രാഫറുമായ വിദ്യശീ ഖുദാ ഹാഫിസ് എന്ന പേരിൽ സംവിധാനം ചെയ്യുന്ന മെഗാ സ്റ്റേജ് ഷോ  ജൂൺ 23ന് വൈകീട്ട് 7.30ന് ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുമെന്നും,പ്രവേശനം സൗജന്യമാണെന്നും  ഇന്ന് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.ലോകം അറിയപ്പെടുന്ന  ഇസ്ലാമിക പണ്ഡിതൻ , തത്ത്വചിന്തകൻ , കവി, തത്ത്വജ്ഞാനി, സൂഫി എന്നീ നിലകളിൽ പ്രശസ്തനായ ജലാലുദ്ദീൻ റൂമിയുടെ  ജീവിതത്തെ  ആസ്പദമാക്കിയാണ് പ്രവാസിസ്വദേശി വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു പോലെ ആസ്വാദിക്കാൻ പാകത്തിൽ വിവിധ നൃത്ത രൂപങ്ങളും അഭിനയവും ഇടകലർത്തി 50ഓളം കലാകാരന്മാർ അണിനിരത്തി  തികച്ചും വേറിട്ട രീതിയിൽ ഖുദാ ഹാഫിന്ന് ഒരുക്കുന്നത് എന്നും സംഘാടകർ പറഞ്ഞു.

പ്രശസ്ത സംഗീതജ്ഞൻ പാലക്കാട് കെഎൽ ശ്രീറാമാണ് സംഗീതസംവിധാനം നിർവഹിക്കുന്ന മെഗാ സ്റ്റേജ് ഷോയ്ക്ക്, സാം കുട്ടി പട്ടംകരി ലൈറ്റ് ഡിസൈങ്ങ് നിർവഹിക്കും,വാർത്താ സമ്മേളനത്തിൽ ഖുദാ ഹാഫിസിന്റെ  ക്രിയേറ്റീവ് ഹെഡ് ജേക്കബ് ക്രിയേറ്റീവ്ബീസ് ,,,ഈവന്റ് ഡയറക്ടർ പ്രമോദ് രാജ്ഈവന്റ് മാനേജർ വിനോദ് അളിയത്ത്, സുജിത രാജ്, രാജൻ എന്നിവരും മറ്റ് പിന്നണി പ്രവർത്തകരും പങ്കെടുത്തു.

Leave A Comment