അഗ്നി മിസൈലുകളുടെ അമരക്കാരി ഡോ ടെസി തോമസ് ഐ.എൽ.എ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ബഹ്റൈനിൽ എത്തുന്നു.

  • Home-FINAL
  • Business & Strategy
  • അഗ്നി മിസൈലുകളുടെ അമരക്കാരി ഡോ ടെസി തോമസ് ഐ.എൽ.എ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ബഹ്റൈനിൽ എത്തുന്നു.

അഗ്നി മിസൈലുകളുടെ അമരക്കാരി ഡോ ടെസി തോമസ് ഐ.എൽ.എ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ബഹ്റൈനിൽ എത്തുന്നു.


ബഹ്റൈനിൽ  ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ സംഘടിപ്പിക്കുന്ന ലീല ജഷൻമാൾ അനുസ്മരണ പ്രഭാഷണ പരമ്പരയിൽ അഗ്നി നാൽ മിസൈലിന്റെ മുൻ പ്രൊജക്ട് ഡയറക്ടറും, നിലവിൽ  എയിറോനോട്ടിക്കൽ സിസ്റ്റം ഡയരക്ടർ ജനറലുമായ ഡോ ടെസി തോമസ് പങ്കെടുക്കും.മിസൈൽ പദ്ധതിയ്ക്കു നേതൃത്വം നൽകുന്ന ഇൻഡ്യയിലെ ആദ്യത്തെ വനിതയാണ് ടെസ്സി തോമസ്. ജൂൺ 17ന് വൈകീട്ട് 6 മണിക്ക് ഇന്ത്യൻ എംബസി മൾട്ടി പർപ്പസ് ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ  ബഹ്റൈൻ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ, പത്നി മോണിക്കാ ശ്രീവാസ്തവ, ബഹ്റൈനിലെ നാഷണൽ സ്പെയ്സ് സയൻസ് എജൻസിയുടെ സിഇഒ ഡോ മുഹമ്മദ് ഇബ്രാഹിം അൽ അസീറി എന്നിവർ മുഖ്യാതിഥികളാകും. 

ചടങ്ങിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ 39-15-72-82 എന്ന നമ്പറിൽ ഐഎൽഎ ജനറൽ സെക്രട്ടറി ഡോ തേജീന്ദർ കൗർ സർനയെ ബന്ധപ്പെടണമെന്നും ഐ എൽ എ ഭാരവാഹികൾ അറിയിച്ചു.

Leave A Comment