സൗദിയിൽ ഏഴ് മേഖലകളില്‍ കൂടി സ്വദേശിവത്കരണം പ്രാബല്യത്തില്‍

  • Home-FINAL
  • Business & Strategy
  • സൗദിയിൽ ഏഴ് മേഖലകളില്‍ കൂടി സ്വദേശിവത്കരണം പ്രാബല്യത്തില്‍

സൗദിയിൽ ഏഴ് മേഖലകളില്‍ കൂടി സ്വദേശിവത്കരണം പ്രാബല്യത്തില്‍


റിയാദ്: 7 റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ കൂടി സൗദിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നതായി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. കൂടാതെ വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ മേഖലയില്‍ നടപ്പിലാക്കുന്ന സ്വദേശീവല്‍ക്കരണ പദ്ധതിയുടെ ആദ്യഘട്ടവും നിലവില്‍ വന്നു.

പദ്ധതി നടപ്പിലാക്കാന്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിച്ചതോടെയാണ് ഈ മേഖലകളില്‍ സ്വദേശീവല്‍ക്കരണം പ്രാബല്യത്തില്‍ വന്നത്. തൊഴില്‍ വിപണിയില്‍ സ്വദേശീവല്‍ക്കരണം വര്‍ദ്ധിപ്പിക്കുക, സമ്പത് വ്യവസ്ഥയില്‍ അവരുടെ സംഭാവന ഉയര്‍ത്തുക തുടങ്ങിയവയാണ് ഇതിന് പിന്നിലെന്നും മന്ത്രാലയം അറിയിച്ചു.

റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ സ്വദേശീവൽക്കരണത്തിൽ 70 ശതമാനം സൗദിവല്‍ക്കരണമാണ് നടപ്പിലാക്കേണ്ടത്. സുരക്ഷാ ഉപകരണങ്ങൾ വിൽക്കുന്നതിനുള്ള ഔട്ട്‌ലെറ്റുകൾ, എലിവേറ്ററുകളും, ഗോവണികളും ബെൽറ്റുകളും വിൽക്കുന്നതിനുള്ള ഔട്ട്‌ലെറ്റുകൾ, കൃത്രിമ ടർഫുകളും നീന്തൽക്കുളങ്ങളും വിൽക്കുന്നതിനുള്ള ഔട്ട്‌ലെറ്റുകൾ, ജലശുദ്ധീകരണ ഉപകരണങ്ങളും നാവിഗേഷന്‍ ഉപകരണങ്ങളും വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, കാറ്ററിംഗ് ഉപകരണങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, എയര്‍ഗണ്‍, വേട്ടയാടല്‍, യാത്രാ സാധനങ്ങള്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, പാക്കിംഗ് ഉപകരണങ്ങള്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍ എന്നിവയിലാണ് സഊദിവത്കരണം പ്രാബല്യത്തിൽ വന്നത്.

ബ്രാഞ്ച് മാനേജര്‍, സൂപ്പര്‍വൈസര്‍, കാഷ്യര്‍, കസ്റ്റമര്‍ അക്കൗണ്ടന്റ്, കസ്റ്റമര്‍ സര്‍വീസ് എന്നിങ്ങനെ ഏറ്റവും പ്രമുഖമായ പ്രൊഫഷനുകളാണ് ആദ്യ ഘട്ടത്തിൽ സൗദിവത്കരണ പരിധിയിലുള്ളത്. ഇതുവഴി സഊദി പൗരന്മാർക്ക് 12,000-ത്തിലധികം തൊഴിലവസരങ്ങൾ നല്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

കൂടാതെ, വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളില്‍ രണ്ട് ഘട്ടങ്ങളായാണ് സ്വദേശീവല്‍ക്കരണം നടപ്പിലാക്കുക. ആദ്യ ഘട്ടം 50 ശതമാനവും രണ്ടാം ഘട്ടം 100 ശതമാനവും സ്വദേശീവല്‍ക്കരണം നടപ്പിലാക്കും. ഇവിടെ സൈറ്റ് മാനേജർ, അസിസ്റ്റന്റ് മാനേജർ, ക്വാളിറ്റി മാനേജർ, ഫിനാൻഷ്യൽ സൂപ്പർവൈസർ, സൈറ്റ് സൂപ്പർവൈസർ, ട്രാക്ക് ഹെഡ്, എക്സാമിനേഷന്‍ ക്നീഷ്യൻ, അസിസ്റ്റന്റ് എക്സാമിനേഷന്‍ ടെക്നീഷ്യൻ, മെയിന്റനൻസ് ടെക്നീഷ്യൻ, ഇൻഫർമേഷൻ ടെക്നീഷ്യൻ, ഡാറ്റാ എൻട്രി എന്നിവയാണ് സൗദിവല്‍ക്കരിക്കപ്പെടുന്ന പ്രധാന തസ്തികകള്‍. ഈ മേഖലയിലെ സൗദിവല്‍ക്കരണത്തിലൂടെ 5,000-ത്തിലധികം സ്വദേശികള്‍ക്ക് തൊഴില്‍ നാല്‍കാനാകും എന്നാണ് പ്രതീക്ഷ.

7 സാമ്പത്തിക പ്രവർത്തനങ്ങളിലെ വിൽപ്പന ഔട്ട്‌ലെറ്റുകളുടെ പ്രാദേശികവൽക്കരണത്തിന്റെ വിശദാംശങ്ങൾ വിശദീകരിക്കുന്ന ഒരു ഗൈഡും വാഹനങ്ങളുടെ ആനുകാലിക സാങ്കേതിക പരിശോധനയുടെ പ്രാദേശികവൽക്കരണത്തിന്റെ വിശദാംശങ്ങളും അത് നടപ്പിലാക്കുന്നതിനുള്ള സംവിധാനവും വിശദീകരിക്കുന്ന ഒരു ഗൈഡും മന്ത്രാലയം പുറത്തിറക്കി. നിയമലംഘകർക്കെതിരെ ചുമത്തുന്ന നിയമപരമായ പിഴകൾ ഒഴിവാക്കുന്നതിന്, സ്ഥാപനങ്ങൾ വ്യവസ്ഥകൾ പാലിക്കേണ്ടതും അനുസരിക്കേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു.

Leave A Comment