മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ നടൻ കസാന്‍ ഖാന്‍ അന്തരിച്ചു.

  • Home-FINAL
  • Business & Strategy
  • മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ നടൻ കസാന്‍ ഖാന്‍ അന്തരിച്ചു.

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധനേടിയ നടൻ കസാന്‍ ഖാന്‍ അന്തരിച്ചു.


കൊച്ചി: നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നഡ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്നു. അമ്പതിലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 1992-ല്‍ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ് ചിത്രത്തിലൂടെയാണ് കസാന്‍ ഖാന്‍ അഭിനയരംഗത്ത് ചുവടുവെച്ചത്.

ഗാന്ധര്‍വ്വം, സിഐഡി മൂസ, ദി കിം​ഗ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദി ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍, ഓ ലൈല ഓ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മലയാള സിനിമയിൽ ചെയ്ത ഒട്ടുമിക്കവയും വില്ലൻ വേഷങ്ങളായിരുന്നു. കന്നട ഭാഷയിൽ രണ്ടു സിനിമകൾ ചെയ്തിട്ടുണ്ട്.

മലയാളത്തില്‍ 12 സിനിമകളിലും തമിഴില്‍ മുപ്പത്തിലേറെ സിനിമകളിലും അഭിനയിച്ച താരം ആര്‍ട്ട് ഓഫ് ഫൈറ്റിം​ഗ് 2 എന്ന ഇംഗ്ലീഷ് സിനിമയിലും വേഷമിട്ടു. കസാന്‍ ഖാന്റെ വിയോ​ഗത്തിൽ സിനിമാ മേഖലയിൽ നിന്നുള്ളവർ ദുഃഖം രേഖപ്പെടുത്തുന്നുണ്ട്.

Leave A Comment