ഇ​ൻ​ഡി​ഗോ ബ​ഹ്റൈ​ൻ – കൊ​ച്ചി നോ​ൺ സ്റ്റോ​പ് സ​ർ​വി​സിന് തു​ട​ക്കമായി

  • Home-FINAL
  • Business & Strategy
  • ഇ​ൻ​ഡി​ഗോ ബ​ഹ്റൈ​ൻ – കൊ​ച്ചി നോ​ൺ സ്റ്റോ​പ് സ​ർ​വി​സിന് തു​ട​ക്കമായി

ഇ​ൻ​ഡി​ഗോ ബ​ഹ്റൈ​ൻ – കൊ​ച്ചി നോ​ൺ സ്റ്റോ​പ് സ​ർ​വി​സിന് തു​ട​ക്കമായി


മനാമ: ഇ​ൻ​ഡി​ഗോ​യു​ടെ ബ​ഹ്റൈ​ൻ- കൊ​ച്ചി പ്ര​തി​ദി​ന നോ​ൺ സ്റ്റോ​പ് സ​ർ​വി​സിനാണ് തു​ട​ക്കമായത്. രാ​ത്രി 11.45ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പു​ല​ർ​ച്ച 6.55ന് ​കൊ​ച്ചി​യി​ലെ​ത്തും. കൊ​ച്ചി​യി​ൽ​നി​ന്ന് രാ​ത്രി 8.35ന് ​പു​റ​പ്പെ​ട്ട് ബ​ഹ്റൈ​നി​ൽ രാ​ത്രി 10.45ന് ​എ​ത്തും . ബ​ഹ്‌​റൈ​ൻ- മും​ബൈ പ്ര​തി​ദി​ന നോ​ൺ-​സ്റ്റോ​പ് ഫ്ലൈ​റ്റ് വി​ജ​യ​ക​ര​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്. പു​തി​യ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​​പ്പെ​ട്ട് ഇ​ൻ​ഡി​ഗോ​യും ഇ​ൻ​ഡി​ഗോ​യു​ടെ ബ​ഹ്‌​റൈ​നി​ലെ ജ​ന​റ​ൽ സെ​യി​ൽ​സ് ഏ​ജ​ന്റാ​യ വേ​ൾ​ഡ് ട്രാ​വ​ൽ സ​ർ​വി​സും റീ​ജ​ൻ​സി ഇ​ന്റ​ർ​കോ​ണ്ടി​നെ​ന്റ​ൽ ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ അ​ത്താ​ഴ​വി​രു​ന്നി​ൽ യൂ​ണി​റ്റാ​ഗ് ഗ്രൂ​പ് സി.​ഇ.​ഒ ഹി​ഷാം എ​ൽ സാ​ദി, ഇ​ൻ​ഡി​ഗോ ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​യി​ൽ​സ് വൈ​സ് പ്ര​സി​ഡ​ന്റ് വി​ശേ​ഷ് ഖ​ന്ന തു​ട​ങ്ങി​യ​വ​ർ അ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്തു. വി​ശേ​ഷ് ഖ​ന്ന എ​യ​ർ​ലൈ​നി​ന്റെ പു​തി​യ സ​ർ​വി​സു​ക​ളെ​യും സേ​വ​ന​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള അ​വ​ത​ര​ണം ന​ട​ത്തി. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ര​വി കു​മാ​ർ ജെ​യി​ൻ, വേ​ൾ​ഡ് ട്രാ​വ​ൽ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം ജി.​എം ഹൈ​ഫ ഔ​ൺ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Leave A Comment