വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു


മനാമ: പുതിയ കാലഘട്ടത്തിൽ എങ്ങിനെയാണ് കുട്ടികളുടെ അഭിരുചി തിരിച്ചറിയേണ്ടതെന്നും ഉപരി പഠനവും ജോലി സാധ്യകളും തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ പരിഗണിക്കണമെന്നും, വിശദീകരിക്കുന്ന ക്ലാസ് ലക്ഷ്യം 2023 എന്ന പേരിൽ വോയ്‌സ് ഓഫ് ആലപ്പി സംഘടിപ്പിച്ചു.
ഉപരിപഠന – കരിയർ മേഖലകളിൽ പതിറ്റാണ്ടുകളായി മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന പ്രഗത്ഭനായ മുൻ ഡി.ജി.പി. ശ്രീ. അലക്സാണ്ടർ ജേക്കബ് IPS നയിച്ച ക്ലാസ്സിൽ പ്രവാസികളായവരും, നാട്ടിൽ നിന്നുള്ളവരും അടക്കം നിരവധി രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു. ഒരു കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങളും വിവിധ പഠന കോഴ്സുകളുടെ അടിസ്ഥാന യോഗ്യതകളെ കുറിച്ചും, പഠന രീതിയുടെ പ്ലാനിങ്ങിനെ കുറിച്ചുമെല്ലാം വളരെ തന്മയത്വമായി വിശദീകരിച്ചു.
ഒരു മണിക്കൂർ നീണ്ടുനിന്ന ക്ലാസ് വളരെയധികം അറിവും വിജ്ഞാനപ്രദവുമായിരുന്നുവെന്ന് പങ്കെടുത്ത കുട്ടികളും രക്ഷിതാക്കളും ഒരു പോലെ അഭിപ്രായപ്പെട്ടു. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ശ്രീ. ധനേഷ് മുരളി കരിയർ ഗൈഡൻസ് ക്ലാസിൽ പങ്കെടുത്ത ഏവരെയും സ്വാഗതം ചെയ്തു, തുടർന്ന് വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം കരിയർ ഗൈഡൻസ് ക്ലാസ്സിന്റെ ആവിശ്യകതയെപ്പറ്റി സംസാരിക്കുകയും പങ്കെടുക്കുന്ന എല്ലാവര്ക്കും ആശംസകൾ നേർന്നു.
വോയ്‌സ് ഓഫ് ആലപ്പി രക്ഷധികാരി ശ്രീ. ജിജു വർഗ്ഗിസ് നിയന്ത്രിച്ച ലക്ഷ്യം 2023ൽ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീ ലിബിൻ, ശ്രീ.അജിത് എന്നിവർ ക്ലാസ്സ്‌ കോ ഓർഡിനേറ്റ് ചെയ്‌തു. തുടർന്ന് വോയ്‌സ് ഓഫ് ആലപ്പി ട്രഷറർ ശ്രീ. ഗിരീഷ് കുമാർ ഏവർക്കും നന്ദി രേഖപ്പെടുത്തി

Leave A Comment