കൊമ്പൻസ്‌ കാലടി ജേതാക്കളായി.

കൊമ്പൻസ്‌ കാലടി ജേതാക്കളായി.


ബഹ്‌റൈൻ, ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മെമ്പേഴ്സ് ക്രിക്കറ്റ് ലീഗിൽ (MCL-2023) “കൊമ്പൻസ് കാലടി” ജേതാക്കളായി.ഈസ്റ്റ്‌ റിഫാ സ്പോർട്സ് ക്ലബ്ബിൽ വെച്ചു നടന്ന മത്സരം ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗവും ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരിയുമായ രാജേഷ് നമ്പ്യാർ മത്സരം ഉദ്ഘാടനം ചെയ്തു.

എടപ്പാൾ, കാലടി, വട്ടംകുളം, തവനൂർ എന്നീ പഞ്ചായത്ത് അടിസ്ഥാനത്തിൽ നടന്ന മത്സരം വളരെ ആവേശഭരിതമായിരുന്നു.4 ഓവറിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊമ്പൻസ് കാലടി ടസ്‌കേഴ്‌സ് തവനൂരിനെ 27 റൺസിന് പരാജനപ്പെടുത്തി.12 ബോളിൽ 40 റൺസ് എടുത്ത അഫ്സൽ അഫി ആയിരുന്നു ഫൈനലിലെ മികച്ച താരം.ടൂർണമെന്റിലൂടെ അംഗങ്ങൾ തമ്മിലുള്ള ഊഷ്മളത വർധിപ്പിക്കാനും ഒരു കൂട്ടം നല്ല കായിക പ്രതിഭകളെ കണ്ടെത്താനും കഴിഞ്ഞെന്ന് ടൂർണമെന്റ് കോഓർഡിനേറ്റർ ശാഹുൽ കാലടി അഭിപ്രായപ്പെട്ടു.

രക്ഷാധികാരി ഷാനവാസ് പുത്തൻവീട്ടിൽ പ്രസിഡൻറ് ഫൈസൽ ആനൊടിയിൽ, സെക്രട്ടറി രഘുനാഥ് എം കെ, ട്രഷറർ രാമചന്ദ്രൻ പുട്ടൂർ, സ്പോർട്സ് കൺവീനർ വിനോദ് പോറൂക്കര എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

Leave A Comment