എൽ.ഒ.സി ഗ്രുപ്പിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു.

  • Home-FINAL
  • Business & Strategy
  • എൽ.ഒ.സി ഗ്രുപ്പിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു.

എൽ.ഒ.സി ഗ്രുപ്പിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു.


മനാമ: ലൈഫ് ഓഫ് കേറിങ് (എൽ.ഒ.സി ) ഗ്രുപ്പിന്റെ നേതൃത്വത്തിൽ ട്യൂബ്‌ളിയിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു.പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് മുഖ്യാതിഥിയായി. പ്രസിഡന്റ് ശിവ അംബിക, വൈസ് പ്രസിഡന്റ് മായ, സെക്രട്ടറി ഹലീമ ബീവി, ജോയിൻ സെക്രട്ടറി ശ്യാമ ജീവൻ, എക്സിക്യൂട്ടീവ് മെമ്പർമാർ ഷക്കീല മുഹമ്മദലി, ചിത്രലേഖ, നിജ സുനിൽ, ലക്ഷ്മി സന്തോഷ്, റൂബി, ഉഷ, ബിന്ദു, കോമളവല്ലി, പത്മജ എന്നിവർ പങ്കെടുത്തു. കിറ്റ് സമാഹരണത്തിന് സഹകരിച്ച എല്ലാ അംഗങ്ങൾക്കും എൽ.ഒ.സി ഗ്രൂപ്പ് പ്രത്യേകം നന്ദി അറിയിച്ചു.

Leave A Comment