ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ യുവജന സംഖ്യ൦ മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ യുവജന സംഖ്യ൦ മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ യുവജന സംഖ്യ൦ മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു


മനാമ:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ യുവജന സംഖ്യത്തിന്റെ അഭിമുഖ്യത്തിൽ, മൊബൈൽ ഫോട്ടോഗ്രാഫി മത്സരം ഒരുക്കിയത്. “SAVE NATURE FOR THE FUTURE” എന്ന വിഷയത്തെ ആസ്പദമാക്കി ഒരുക്കിയ മത്സരത്തിൽ ഏകദേശം മുപ്പത്തോളം ഫോട്ടോകൾ മത്സരത്തിനായി സമർപ്പിക്കപ്പെട്ടു. അനീഷ്‌ സി മാത്യു, ജോയൽ ഈപ്പെൻ ജോസ് എന്നിവർ ഫോട്ടോഗ്രാഫി മത്സരത്തിന്റെ പ്രോഗ്രാം കൺവീനർമാരായി പ്രവർത്തിച്ചു.

തുടർന്ന് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം ഫല പ്രഖ്യാപനം വെള്ളിയാഴ്ച ആരാധനയ്ക്ക് ശേഷം യുവജന സഖ്യം മീറ്റിങ്ങിൽ നടന്നു. ബഹ്‌റൈൻ കേരളീയ സമാജം ഫോട്ടോഗ്രഫി ക്ലബ്‌ ജോയിന്റ് കൺവീനർ
വിപിൻ മോഹനൻ വിധി നിർണയത്തിനു നേതൃത്വം നൽകി. യുവജന സഖ്യം സെക്രട്ടറി എബിൻ മാത്യു ഉമ്മൻ വന്ന ഏവരെയും സ്വാഗതം ചെയ്തു. റവ.മാത്യു ചാക്കോ (പ്രസിഡന്റ്‌) അധ്യക്ഷത വഹിച്ചു.മൽസരത്തിനായി ആയി സമർപ്പിക്കപ്പെട്ട മുഴുവൻ ചിത്രങ്ങളുടേയും പ്രദർശനവും ആനി ദിവസം ഇടവക പാരീഷ് ഹാളിൽ നടന്നു.

ഒന്നാം സ്ഥാനം -എ.ജി ആനി ഉമ്മൻ ,രണ്ടാം സ്ഥാനം-.ഏലിയാമ്മ ഉമ്മൻ ,മൂന്നാം സ്ഥാനം – ക്രിസ്റ്റീന അച്ചാ വർഗീസ് ,വിജയർത്ഥികൾക്ക് യുവജന സംഖ്യത്തിന്റെ അനുമോദനങ്ങൾ നേർന്നു.ജസ്റ്റിൻ കെ ഫിലിപ്പ് പങ്കെടുത്ത ഏല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

Leave A Comment