ബഹ്റൈൻ കെഎംസിസി ഈസ ടൗൺ ഏരിയ കമ്മിറ്റിയും വനിതാ വിങ്ങും കുടുംബ സംഗമം സംഘടിപ്പിക്കുന്നു.

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ കെഎംസിസി ഈസ ടൗൺ ഏരിയ കമ്മിറ്റിയും വനിതാ വിങ്ങും കുടുംബ സംഗമം സംഘടിപ്പിക്കുന്നു.

ബഹ്റൈൻ കെഎംസിസി ഈസ ടൗൺ ഏരിയ കമ്മിറ്റിയും വനിതാ വിങ്ങും കുടുംബ സംഗമം സംഘടിപ്പിക്കുന്നു.


ബഹ്റൈൻ കെഎംസിസി ഈസ ടൗൺ ഏരിയ കമ്മിറ്റിയും വനിതാ വിങ്ങും സംയുക്തമായി ”ചലനം 2023” കുടുംബ സംഗമം സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ. ഈസാ ടൗൺ കെഎംസിസിയും വനിതാ വിങ്ങും ഈദിനോടനുബന്ധിച്ച് ചലനം 2023 എന്ന പേരിൽ കുടുംബ സംഗമവും, കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള കാലാകായിക മത്സരങ്ങളും സംഘടിപ്പിക്കുന്നു. 30/ 6/ 2023 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ അൽ ആലി സ്പോർട്സ് ക്ലബ്ബിൽ വച്ചാണ് ( ഓപ്പോസിറ്റ് റംലിമാൾ ലുലു അലി )പരിപാടികൾ സംഘടിപ്പിക്കുന്നത് .മുതിർന്നവർക്കും കുട്ടികൾക്കുമുള്ള വിവിധ കലാകായിക മത്സരങ്ങളും, വടംവലി, ഷൂട്ടഔട്ട്, തുടങ്ങി അൽ ജസീറ ബീറ്റ്സ് ന്റെ ഗാനമേളയും പരിപാടിയോടൊപ്പം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് റമീസ് കണ്ണൂർ 38327605 എന്ന നമ്പറിലോ ആസിഫ് നിലമ്പൂർ 38767629.. എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ് എന്ന് കെഎംസിസി ഭാരവാഹികൾ അറിയിച്ചു

Leave A Comment