‘ബഹ്​റൈൻ ബീറ്റ്​സ്’ നാളെ ക്രൗൺപ്ലാസയിൽ; ഉണ്ണി മേനോന് സ്വീകരണം നൽകി.

  • Home-FINAL
  • Business & Strategy
  • ‘ബഹ്​റൈൻ ബീറ്റ്​സ്’ നാളെ ക്രൗൺപ്ലാസയിൽ; ഉണ്ണി മേനോന് സ്വീകരണം നൽകി.

‘ബഹ്​റൈൻ ബീറ്റ്​സ്’ നാളെ ക്രൗൺപ്ലാസയിൽ; ഉണ്ണി മേനോന് സ്വീകരണം നൽകി.


മനാമ: ബഹ്റൈനിന്റെ ഹൃദയത്തുടിപ്പുകൾക്ക് പുതിയ താളം പകർന്ന് ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ‘ബഹ്​റൈൻ ബീറ്റ്​സ്’ ​ മെഗാ മ്യുസിക്കൽ ആന്‍റ്​ എന്റർടൈൻമെന്‍റ്​ പരിപാടി നാളെ വൈകുന്നരം ആറിന് ക്രൗൺപ്ലാസയിൽ നടക്കും. പരിപാടിയിൽ പ​ങ്കെടുക്കുന്ന പ്രശസ്തതാരങ്ങളെല്ലാം ബഹ്റൈനിലെത്തി. വിവിധ ഭാഷകളിലായി നൂറുകണക്കിന് ശ്രദ്ധേയ ഗാനങ്ങൾ പാടി ജനഹൃദയങ്ങളിൽ അനശ്വരസ്ഥാനം നേടിയ അനുഗ്രഹീത ഗായകൻ ഉണ്ണി മേനോനടക്കം നിരവധി ഗായകരും കലാപ്രതിഭകളുമാണ് ‘ബഹ്​റൈൻ ബീറ്റ്​സിൽ പ​ങ്കെടുക്കുന്നത്. ബഹ്റൈൻ വിമാനത്താവളത്തിലെത്തില ഉണ്ണി മേനോനെയും പത്നിയെയും ഗൾഫ് മാധ്യമം പബ്ലിക് റിലേഷൻസ് മാനേജർ ഷൗക്കത്തലിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വൈഷ്ണവ് ഗിരീഷ്, ജാസിം ജമാൽ, ആൻ ആമി, ചിത്ര അരുൺ തുടങ്ങി ട്രെൻഡി സോംഗുകളിലൂടെ ഹൃദയം കവർന്ന യുവനിരയും എട്ടുവയസ്സുകാരിയായ മേഘ്ന സുമേഷുമടങ്ങുന്ന സംഗീത പ്രതിഭകളൂം പരിപാടിയെ സജീവമാക്കും. സ്റ്റാൻഡ് അപ്പ് കോമഡിയുടെ പര്യായം രമേഷ് പിഷാരടി, മിമിക്രിയിലെ പുത്തൻ താരോദയം അശ്വന്ത് അനിൽകുമാർ, നടിയും ടെലിവിഷൻ താരവുമായ അശ്വതി ശ്രീകാന്ത് എന്നിവരും ബഹ്റൈനിലെത്തി. പരിമിതമായ ടിക്കറ്റുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. 97334619565 എന്ന നമ്പരിൽ വിളിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. വനേസ്സ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെയും ടിക്കറ്റുകൾ ലഭ്യമാണ്.

Leave A Comment