കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കുക : നിവേദനം നൽകി ബഹ്‌റൈൻ പ്രതിഭ

  • Home-FINAL
  • Business & Strategy
  • കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കുക : നിവേദനം നൽകി ബഹ്‌റൈൻ പ്രതിഭ

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കുക : നിവേദനം നൽകി ബഹ്‌റൈൻ പ്രതിഭ


ആയിരക്കണക്കിന് പ്രവാസികൾക്ക് യാത്രാ ആശ്വാസമാകേണ്ട കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കാൻ നിവേദനം നൽകി ബഹ്‌റൈൻ പ്രതിഭ. പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാംഗവുമായ സുബൈർ കണ്ണൂർ രാജ്യസഭാ എംപി ഡോ: വി ശിവദാസനാണ് നിവേദനം കൈമാറിയത്.

മലബാർ മേഖലയിലെയും, കർണ്ണാടക, തമിഴ് നാട് അതിർത്തി പ്രദേശങ്ങളിലെയും ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്രയിക്കാൻ സാധിക്കുന്ന ഒരുമണിക്കൂറിൽ രണ്ടായിരം യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ള വിമാനത്താവളമാണ് വിദേശ വിമാന സർവീസിനുള്ള പോയിൻറ് ഓഫ് കോൾ പദവി നൽകാത്ത കേന്ദ്ര സമീപനം മൂലം പ്രതിസന്ധിയിലായിരിക്കുന്നത്. ഇതിൽ അടിയന്തരമായ ഇടപെടലുകൾ ഉണ്ടായി പ്രവാസികളുടെ യാത്ര ക്ലേശത്തിന് പരിഹാരം ഉണ്ടാകണമെന്ന് ബഹ്‌റൈൻ പ്രതിഭ അഭ്യർത്ഥിച്ചു.

അഴീക്കോട് എംഎൽഎ കെവി സുമേഷ് , അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്,പ്രതിഭ മുൻ രക്ഷാധികാരി സമിതിഅംഗം എൻ ഗോവിന്ദൻ തുടങ്ങി തദ്ദേശ ജനപ്രതിനിധികളും പൊതു പ്രവർത്തകരും ബഹ്‌റൈൻ പ്രവാസികളും സന്നിഹിതരായിരിന്നു.

Leave A Comment