ചീഫ് സെക്രട്ടറിയായി വി വേണു ചുമതലയേറ്റു; ഷേയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ ഡിജിപി; വി.പി ജോയിക്കും അനില്‍കാന്തിനും മുഖ്യമന്ത്രിയുടെ പ്രശംസ

  • Home-FINAL
  • Business & Strategy
  • ചീഫ് സെക്രട്ടറിയായി വി വേണു ചുമതലയേറ്റു; ഷേയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ ഡിജിപി; വി.പി ജോയിക്കും അനില്‍കാന്തിനും മുഖ്യമന്ത്രിയുടെ പ്രശംസ

ചീഫ് സെക്രട്ടറിയായി വി വേണു ചുമതലയേറ്റു; ഷേയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ ഡിജിപി; വി.പി ജോയിക്കും അനില്‍കാന്തിനും മുഖ്യമന്ത്രിയുടെ പ്രശംസ


മുന്‍ ചീഫ് സെക്രട്ടറി വി പി ജോയിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. ഭരണ രംഗത്ത് ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍ ഡിജിപി അനില്‍ കാന്തിനെയും കേരള പൊലീസിനെയും മുഖ്യമന്ത്രി പ്രശംസിച്ചു. ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന് വി പി ജോയിയുടെയും ഡിജിപി പദവിയില്‍ നിന്ന് അനില്‍കാന്തിന്റെയും വിടവാങ്ങല്‍ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.

പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവും സംസ്ഥാന പൊലീസ് മേധാവിയായി ഡോ.ഷേയ്ഖ് ദര്‍വേഷ് സാഹിബും ചുമതലയേറ്റു. ചീഫ് സെക്രട്ടറിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ചുമതല ഏറ്റതിന് പിന്നാലെ വി വേണുവിന്റെ പ്രതികരണം.

കേരളത്തിലേക്ക് മടങ്ങിവരാന്‍ ഉള്ള തീരുമാനം മികച്ചതായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളം വൈജ്ഞാനിക സമൂഹമായി വളരാന്‍ ആഹ്വാനം ചെയ്തുവെന്നും വി പി ജോയി പറഞ്ഞു. അതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഏറ്റവും കൂടുതല്‍ അഴിമതി രഹിതരായ ഉദ്യോഗസ്ഥരാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് പല മേഖലകളിലും മികവിന്റെ സൂചികയില്‍ ഒന്നാമത് എത്താന്‍ സാധിച്ചത്. മുഖ്യമന്ത്രി നല്‍കുന്ന ശക്തമായ നേതൃത്വം ആണ് ഇത് സാധ്യമാക്കുന്നത്.

വലിയ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രിയും സര്‍ക്കാരും എന്നെ ഏല്‍പ്പിച്ചതെന്നും അത് കൃത്യമായി നിര്‍വഹിക്കാന്‍ സാധിച്ചു എന്നതില്‍ സന്തോഷമുണ്ടെന്നും വിടവാങ്ങല്‍ ചടങ്ങില്‍ അനില്‍കാന്ത് പറഞ്ഞു.

Leave A Comment