കേന്ദ്രത്തിനെതിരെ ട്വിറ്റർ നല്‍കിയ ഹര്‍ജി കോടതി തള്ളി; ട്വിറ്ററിന് 50 ലക്ഷം പിഴയും ചുമത്തി

  • Home-FINAL
  • Business & Strategy
  • കേന്ദ്രത്തിനെതിരെ ട്വിറ്റർ നല്‍കിയ ഹര്‍ജി കോടതി തള്ളി; ട്വിറ്ററിന് 50 ലക്ഷം പിഴയും ചുമത്തി

കേന്ദ്രത്തിനെതിരെ ട്വിറ്റർ നല്‍കിയ ഹര്‍ജി കോടതി തള്ളി; ട്വിറ്ററിന് 50 ലക്ഷം പിഴയും ചുമത്തി


ട്വീറ്റുകളും ചില അക്കൗണ്ടുകളും നീക്കം ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ട്വിറ്ററിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ട്വിറ്ററിന് 50 ലക്ഷം രൂപ കോടതി പിഴയും ചുമത്തി. കേന്ദ്രത്തിന്റെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി അംഗീകരിച്ചിട്ടില്ല.അക്കൗണ്ടുകളും ട്വീറ്റുകളും ബ്ലോക്ക് ചെയ്യണമെന്ന സര്‍ക്കാറിന്റെ നിര്‍ദേശം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വര്‍ഷം ജൂലായില്‍ ട്വിറ്റര്‍ കര്‍ണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്. അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള കാരണം എന്തുകൊണ്ട് വ്യക്തമാക്കിയില്ലെന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. സുതാര്യത ആവശ്യമാണെന്നും അക്കൗണ്ടുകള്‍ പിന്‍വലിക്കുന്നതിനുള്ള കാരണം സർക്കാർ വ്യക്തമാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ ഉത്തരവുകള്‍ അനുസരിച്ചില്ലെങ്കില്‍ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തുമെന്ന് ട്വിറ്ററിന്റെ മുന്‍ മേധാവി ജാക്ക് ഡോര്‍സി ഈ അടുത്ത് വെളിപ്പെടുത്തിയിരുന്നു. അതേസമയം മൗലികാവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് കഴിയില്ലെന്ന വാദം കേന്ദ്രം ഉയര്‍ത്തി. എന്നാല്‍ വിദേശ സ്ഥാപനങ്ങള്‍ക്കും ആര്‍ട്ടിക്കില്‍ 14 പ്രകാരം അവകാശങ്ങള്‍ ഉണ്ടെന്ന് ട്വിറ്റര്‍ അവകാശപ്പെട്ടു.

Leave A Comment