ഈദ് കപ്പ്‌ 2023 ടൈഫൂൻ സിസി ജേതാക്കളായി.

ഈദ് കപ്പ്‌ 2023 ടൈഫൂൻ സിസി ജേതാക്കളായി.


മനാമ: ടൈഫൂൻ സിസി സംഘടിപ്പിച്ച 8 ടീമുകളുടെ ക്രിക്കറ്റ്‌ ടൂർണമെന്റിൽ ടൈഫൂൻ സിസി ജേതാകളായി വാശിയേറിയ കലാശ പോരാട്ടത്തിൽ കറുത്തരായ ജുഫെർ സ്ട്രിക്കേഴ്സിനെ 8 റൺസിന് പരാജയപ്പെടുത്തിയാണ് ടൈഫൂൻ സിസി ജേതാകളായത് .ടൂർണമെന്റിലെ മികച്ച ബാറ്റസ്മാൻ മോസ്റ്റ്‌ വാല്യൂബിൾ പ്ലയെർ നസീം മൈ‌തീൻടൈഫൂൻ സി.സി മികച്ച ബൗളർ ശ്യാം ജുഫെർ സ്‌ട്രൈക്കേഴ്‌സ് കരസ്തമാക്കി.

ബുസൈറ്റീനിൽ കഴിഞ്ഞ 4 ആഴ്ചകളിൽ ആയി ലീഗ് അടിസ്ഥാനത്തിൽ നടന്ന ടൂർണമെന്റിൽ എം.സി.സി അവഞ്ചേഴ്സ് 11,വിന്നേഴ്സ് സി.സി,കിങ്ഡം സി.സി,ജെ.സി ഗ്രൂപ്പ് ,ഫാർമ 11,ട്രൈഫുൺ സി.സി ജുഫെർ സ്‌ട്രൈക്കേഴ്‌സ് , എന്നീ ടീമുകൾ ആണ് മത്സരിച്ചത് , മത്സരങ്ങൾ cricheroes ഓൺലൈൻ സ്കോറിങ് ആപ്പ് വഴിയാണ് നിയന്ത്രിച്ചിരുന്നത് ടൂർണമെന്റ് കമ്മിറ്റീ അംഗങ്ങളായ അഖിൽ സാദത്ത്‌ അമീർ ലതീഷ് നായർ എന്നിവർ നേതൃത്വം നൽകി.

Leave A Comment