അഡ്വകേറ്റ് പോൾ സെബാസ്റ്റ്യന് പാക്ട് യാത്രയപ്പ് നൽകി

  • Home-FINAL
  • Business & Strategy
  • അഡ്വകേറ്റ് പോൾ സെബാസ്റ്റ്യന് പാക്ട് യാത്രയപ്പ് നൽകി

അഡ്വകേറ്റ് പോൾ സെബാസ്റ്റ്യന് പാക്ട് യാത്രയപ്പ് നൽകി


നാൽപതു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പാക്ടിന്റെ ഫൗണ്ടർ പ്രസിഡന്റ് അഡ്വകേറ്റ് പോൾ സെബാസ്റ്റ്യനും സഹധർമിണിയും നഴ്‌സുമായ ലിസിക്കും പാക്ട് യാത്രയപ്പ് നൽകി . സ്നേഹാദരങ്ങൾ അർപ്പിച്ച് പാക്‌ട് നടത്തിയ യാത്ര അയപ്പ് യോഗത്തിൽ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ , ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം ചെറിയാൻ , KCA മുൻപ്രസിഡന്റ് സേവി മാത്തുണ്ണി എന്നീ പ്രമുഖരും, നിരവധി അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്തു. വികാരനിർഭരമായ ചടങ്ങിൽ, പോൾ എന്ന അനിഷേധ്യ നേതാവിന്റെ നേതൃപാടവത്തെയും, ജാതിമതത്തിനു അതീതമായ സ്വീകാര്യതയെയും സമൂഹത്തിനു വേണ്ടി എന്നും നിലകൊള്ളുന്ന സ്നേഹത്തെയും കുറിച്ച് നിരവധി പേർ പരാമർശിച്ചു.പാക്ട് അംഗങ്ങൾ പോൾ സെബാസ്റ്റ്യനും കുടുംബത്തിനും ഭാവി ജീവിതത്തിൽ എല്ലാ വിധ ആശംസകളും അനുഗ്രഹങ്ങളും ചടങ്ങിൽ നേർന്നു

Leave A Comment