ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.


ബഹ്‌റൈൻ : ജൂൺ 30-ന് ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ എംബസി കോൺസുലർ അംഗങ്ങളും ,പാനൽ അഭിഭാഷകരും ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായും നാലപ്പതോളം ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി.ഓപ്പൺ ഹൗസിൽ പങ്കെടുത്ത എല്ലാ കമ്മ്യൂണിറ്റി അംഗങ്ങൾക്കും “ഈദ്-ഉൽ-അദ്ഹ” ആശംസകൾ നേർന്നുകൊണ്ടാണ് അംബാസഡർ ഓപ്പൺ ഹൗസിന് തുടക്ക൦ കുറിച്ചത്. ഒൻപതാമത് അന്താരാഷ്ട്ര യോഗാ ദിനത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ വൻതോതിലുള്ള പങ്കാളിത്തത്തിൽ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു

ഐസിആർഎഫ്, ബികെഎസ്, ഭാരതി അസോസിയേഷൻ, ടികെഎസ്, ഇന്ത്യൻ ക്ലബ്, എടിഎം, വേൾഡ് എൻആർഐ കൗൺസിൽ, ബുദയ്യ ഗുരുദ്വാര, കെഎംസിസി, ടാസ്‌ക എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ അസോസിയേഷനുകളുടെ പരിശ്രമങ്ങൾക്ക് അംബാസഡർ നന്ദിയും അഭിനന്ദനവും അറിയിച്ചു. കൂട്ടായ്മകളുടെ സഹകരണത്തോടെ കോൺസുലാർ, ലേബർ വിഷയങ്ങളുമായി ബന്ധപ്പെട്ട മിക്ക കേസുകളും കഴിഞ്ഞ വർഷം പരിഹരിക്കപ്പെടുകയും ധാരാളം നിർധനരായ വ്യക്തികൾക്ക് സഹായം നൽകുകയും ചെയ്തു.ജോസ്, ഏഴുമലൈ, മുരുകൻ, സഫൂറ, റോജ എന്നിവരുൾപ്പെടെ കഴിഞ്ഞ ഓപ്പൺ ഹൗസിന് മുമ്പാകെ കൊണ്ടുവന്ന നിരവധി കേസുകൾ തീർപ്പാക്കിയതിൽ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു. ഇവരെല്ലാം ഇന്ത്യയിലേക്ക് തിരിച്ചുപോയി. ചിദംബരത്തിന്റെയും പ്രമോദ് കുമാറിന്റെയും ദീർഘകാല മരണ കേസുകളുടെ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനെക്കുറിച്ചും അംബാസഡർ വിശദീകരിച്ചു. നിയമപരമായ പിന്തുണ നൽകുകയും യാത്രാ ചെലവുകൾ വഹിക്കുകയും ചെയ്തിരുന്നു.

 പ്രവാസി സമൂഹത്തെ പരിപാലിക്കുന്നതിൽ ബഹ്‌റൈന്റെ സർക്കാറിന്റെയും ഉദ്ദോഗസ്ഥരുടെയും തുടർച്ചയായ പിന്തുണയ്ക്കും സഹകരണത്തിനും അംബാസഡർ പ്രത്യേകം നന്ദി പറഞ്ഞു.വിലമതിക്കാനാവാത്ത ഈ ബന്ധം തുടരുമ്പോൾ ശക്തിപ്പെടുമെന്ന പ്രത്യാശയും അംബാസഡർ പ്രകടിപ്പിച്ചു. ഇന്ത്യൻ സമൂഹത്തിന്റെ പരാതികൾ/പ്രശ്നങ്ങൾ വിജയകരമായി പരിഹരിക്കപ്പെട്ടു; ചിലത് ഓപ്പൺ ഹൗസിൽ പരിഹരിച്ചു, മറ്റുള്ളവ എത്രയും വേഗം പരിഹരിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു . ഓപ്പൺ ഹൗസിൽ പങ്കെടുത്ത എല്ലാവർക്കും അംബാസഡർ നന്ദി അറിയിച്ചു.

Leave A Comment