ജാഗ്രത; സന്ദർശക വിസകളിൽ സൗദി അറേബ്യയിലെത്തിയ ചിലർ നിയമക്കുരുക്കിൽ.

  • Home-FINAL
  • Business & Strategy
  • ജാഗ്രത; സന്ദർശക വിസകളിൽ സൗദി അറേബ്യയിലെത്തിയ ചിലർ നിയമക്കുരുക്കിൽ.

ജാഗ്രത; സന്ദർശക വിസകളിൽ സൗദി അറേബ്യയിലെത്തിയ ചിലർ നിയമക്കുരുക്കിൽ.


റിയാദ്: സന്ദർശക വിസകളിൽ സൗദി അറേബ്യയിലെത്തിയവരും ഹുറൂബാകുന്നു. സൗദി പൗരന്മാരുടെ പേരിലുള്ള പേഴ്‌സണൽ വിസിറ്റ്, സൗദിയിലെ സ്ഥാപനങ്ങളുടെ പേരിലുള്ള ബിസിനസ് വിസിറ്റ് എന്നീ വിഭാഗങ്ങളിലാണ് വിദേശ രാജ്യങ്ങളിലെ ചില ഏജൻസികൾ വ്യാജ വിസകൾ പുറത്തിറക്കി ഉപയോക്താക്കളെ നിയമക്കുരുക്കിലാക്കുന്നത്.സൗദി പൗന്മാരുടെ പേരിലുള്ള വ്യക്തിഗത സന്ദർശക വിസയാണ് ഇപ്പോൾ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നത്. ഇരകളിൽ പലരും ഹുറൂബായി സൗദിയിൽ നിയമനടപടി നേരിടുകയോ നാടുകടത്തൽ കേന്ദ്രം വഴി എക്‌സിറ്റിൽ പോയി ഇനിയൊരിക്കലും സൗദിയിൽ വരാൻ കഴിയാത്ത വിധം കുരുക്കിലകപ്പെടുകയോ ചെയ്തിരിക്കുകയാണ്.

സൗദി പൗരന്മാരുടെ പേരിൽ നാട്ടിലെ ചില ഏജൻസികൾ എടുത്തുനൽകിയ സന്ദർശ വിസകളിൽ സൗദിയിലെത്തി ഏതാനും ദിവസങ്ങൾക്കകം ഹുറൂബായി നിയമനടപടികൾ നേരിടുകയാണ് കഴിഞ്ഞ മാസം ഇവിടെയെത്തിയ ഏതാനും പേർ. പതിനായിരം രൂപയാണ് വിസക്കായി ആവശ്യക്കാരിൽ നിന്ന് ഏജൻസികൾ ഈടാക്കുന്നത്. ഇതിന്നായി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പരസ്യം നൽകി ഇരകളെ തേടുന്നു. സൗദി പൗരന്മാർ അറിയാതെ അവരുടെ പേരിൽ സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വിസ പ്ലാറ്റ്‌ഫോമിൽ നിന്ന് വിസക്ക് അപേക്ഷ നൽകുകയാണ് ഇവർ ചെയ്യുന്നത്. ചേംബർ അറ്റസ്‌റ്റേഷനോ മറ്റു വെരിഫിക്കേഷനോ ആവശ്യമില്ലാത്തതിനാൽ ഈ ഇനം വിസ പെട്ടെന്ന് ലഭിക്കും. തുടർന്ന് വിഎഫ്എസിലോ മറ്റോ പോയി വിസ സ്റ്റാമ്പിംഗ് നടപടികൾ പൂർത്തിയാക്കും.

ഇവർ സൗദി അറേബ്യയിൽ ലാന്റ് ചെയ്യുന്നതോടെ വിസ എടുത്ത സൗദി പൗരന്റെ സിസ്റ്റത്തിൽ പേരുവിവരങ്ങൾ അപ്‌ഡേറ്റ് ആവും. തന്റെ പേരിൽ അജ്ഞാതർ സൗദിയിൽ പ്രവേശിച്ചതറിയുന്നതോടെ കൂടുതൽ അന്വേഷണങ്ങൾക്കൊന്നും കാത്തുനിൽക്കാതെ ഇവരെ ഹുറൂബാക്കുകയാണ് സൗദി പൗരന്മാർ ചെയ്യുന്നത്.പതിനായിരം രൂപ നൽകിയാൽ ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി സന്ദർശക വിസ വളരെ പെട്ടെന്ന് ലഭിക്കുമെന്നതിനാൽ നാട്ടിലെ മാന്യന്മാരായ വ്യക്തികളാണ് ഇത്തരം വിസകളുടെ ഇരകളാവുന്നത്. മറ്റു സന്ദർശക വിസകളുടെ നിബന്ധനകളൊന്നും വ്യക്തിഗത സന്ദർശക വിസക്കില്ല.എന്നാൽ സൗദി പൗരന്മാരുടെ പേരിൽ അവരറിയാതെ എടുക്കുന്ന വിസകളിൽ സൗദിയിലെത്തി ഹുറൂബായാൽ പിന്നീട് നാട്ടിലെത്താൻ ഇന്ത്യൻ എംബസി വഴിനാടുകടത്തൽ കേന്ദ്രത്തെ ആശ്രയിക്കുകയേ രക്ഷയുള്ളൂ. നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് വിരലടയാളമെടുത്ത് എക്‌സിറ്റ് ലഭിക്കുന്നതോടെ സൗദി അറേബ്യയിലേക്ക് പിന്നീടൊരിക്കലും പ്രവേശിക്കാനാകില്ല.

Leave A Comment