ബഹ്‌റൈൻ പ്രവാസിയുടെ ചികിത്സക്ക് വോയ്‌സ് ഓഫ് ആലപ്പിയുടെ കൈതാങ്ങ്

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ പ്രവാസിയുടെ ചികിത്സക്ക് വോയ്‌സ് ഓഫ് ആലപ്പിയുടെ കൈതാങ്ങ്

ബഹ്‌റൈൻ പ്രവാസിയുടെ ചികിത്സക്ക് വോയ്‌സ് ഓഫ് ആലപ്പിയുടെ കൈതാങ്ങ്


ബഹ്‌റൈൻ പ്രവാസിയും ആലപ്പുഴ ആറാട്ടുവഴി സ്വദേശിയുമായ അരുണിന് വേണ്ടി കൈകോർത്ത് വോയ്‌സ് ഓഫ് ആലപ്പി. ക്യാൻസർ ബാധിതനായ അരുണിന്റെ ചികിത്സക്കായി വോയ്‌സ് ഓഫ് ആലപ്പിയുടെ അംഗങ്ങളുടെയും സുമനസ്സുകളുടെയും സഹകരണത്താൽ അദ്ദേഹത്തിന് ചികിത്സ സഹായം നൽകാൻ സാധിച്ചു.കേവലം 32 വയസുമാത്രം പ്രായമുള്ള ഈ ചെറുപ്പക്കാരന്റെ അച്ഛനും അമ്മയും രോഗ ബാധിതരായി ഈ അടുത്ത കാലത്താണ് മരിച്ചത്, ചെറുപ്പംമുതൽ കുടുംബത്തിന്റെ ഉത്തരവാദിത്തവും, അച്ഛന്റെയും അമ്മയുടെയും ചികിത്സാ ചിലവുകളുമൊക്കെ താമസത്തിനു വീടോ ഭൂമിയോ പോലുമില്ലാത്ത അരുണിന്റെ ചുമലിലായിരുന്നു. ബഹ്റൈനിലേയ്ക്ക് ഒരു തിരിച്ചുവരവിനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി അരുണിന് ബ്ലഡ് കാൻസർ സ്ഥിരീകരിച്ചത്.വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി, ചാരിറ്റി വിങ് കൺവീനർ ജോഷി നെടുവേലിൽ എന്നിവർ ചേർന്ന്, അരുണിന്റെ സുഹൃത്തുക്കളായ രാഹുൽ രാജ്, ഷിജു കൃഷ്ണ എന്നിവർക്ക് സഹായം കൈമാറി

Leave A Comment