കണ്ണൂരില്‍ ഉരുള്‍പ്പൊട്ടല്‍; നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു

  • Home-FINAL
  • Business & Strategy
  • കണ്ണൂരില്‍ ഉരുള്‍പ്പൊട്ടല്‍; നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു

കണ്ണൂരില്‍ ഉരുള്‍പ്പൊട്ടല്‍; നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു


കണ്ണൂരിലെ കാപ്പിമലയില്‍ ഉരുള്‍പൊട്ടി. വിനോദ സഞ്ചാര കേന്ദ്രമായ പൈതല്‍മലക്കും കാപ്പിമലക്കും ഇടയിലുള്ള വൈതല്‍ക്കുണ്ടിലെ വനപ്രദേശത്താണ് ഉരുള്‍പൊട്ടിയത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അതേ സമയം വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. നേരത്തെ ഉരുള്‍പൊട്ടലുണ്ടായ മേഖലയാണിത്. ദുരന്ത സാധ്യത കണക്കിലെടുത്ത് ഇവിടത്തെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

ശക്തമായ മഴയില്‍ അഴീക്കോട് മൂന്നുനിരത്തില്‍ ജനവാസ മേഖലകളില്‍ ഇന്ന് രാവിലെ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി വീടുകളില്‍ നിന്നായി 57 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കക്കാട് ചെക്കി ചിറയില്‍ വീടുകളിലും വെള്ളം കയറി.

 

Leave A Comment