ബിഫ സീസൺ എൻഡിങ് ലീഗ് – മറീന എഫ്. സി ചാമ്പ്യന്മാർ.

  • Home-FINAL
  • Business & Strategy
  • ബിഫ സീസൺ എൻഡിങ് ലീഗ് – മറീന എഫ്. സി ചാമ്പ്യന്മാർ.

ബിഫ സീസൺ എൻഡിങ് ലീഗ് – മറീന എഫ്. സി ചാമ്പ്യന്മാർ.


മനാമ: ബഹ്‌റൈൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ അൽ അഹലി ക്ലബ്ബിൽ വെച്ച് കഴിഞ്ഞ ഒന്നരമാസമായി ബഹ്‌റൈനിലെ മികച്ച 7 ടീമുകൾ മാറ്റുരച്ച ഫുട്ബോൾ ലീഗിന്റെ ഫൈനലിൽ ഷോ സ്റ്റോപ്പർ എഫ്. സി യെ തോൽപ്പിച്ച് മറീന എഫ്. സി ചാമ്പ്യന്മാർ ആയി.ഫൈനലിൽ ഇരു ടീമുകളും കളിയുടെ നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതിനാൽ, പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ മറീന 5-4ന് വിജയം നേടുകയായിരുന്നു. ദിനേശ് എൻ. പി. പ്രസിഡണ്ടും, ശശി അക്കാരാൽ വൈസ് പ്രസിഡണ്ടും, ജെറി ജോയ് മാനേജറുമായ ടീമാണ് മറീന എഫ്. സി.

ടൂർണമെന്റിൽ ഉടനീളം മികച്ച കളി കാഴ്ചവച്ച മറീനയുടെ ഷെറിൻ മികച്ച കളിക്കാരനായും, ഫൈനലിൽ ഒരു പെനാൽറ്റി സേവ് അടക്കം മികച്ച സേവുകൾ നടത്തിയ മറീനയുടെ ഗോൾകീപ്പർ മുഫസ്സിൽ ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർ ആയും ഷോ സ്റ്റോപ്പർ എഫ്സിയുടെ പ്രതിരോധനിരയിലെ മിക്കി മികച്ച ഡിഫൻഡർ ആയും യുവ കേരളയുടെ ശിഹാബ് ടോപ് സ്കോറർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

Leave A Comment