കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി സുപ്രീംകോടതി ജഡ്ജി

  • Home-FINAL
  • Business & Strategy
  • കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി സുപ്രീംകോടതി ജഡ്ജി

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി സുപ്രീംകോടതി ജഡ്ജി


ന്യൂഡൽഹി:ജസ്റ്റിസ് സരസ വെങ്കിട്ടനാരായണ ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ ശുപാർശ. സുപ്രീംകോടതി കൊളീജിയമാണ് കേന്ദ്ര സർക്കാരിന് ശുപാർശ കൈമാറിയത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് ഭട്ടിയെ നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തത്.

ചീഫ് ജസ്റ്റിസ് എസ്. മണികുമാർ കഴിഞ്ഞാൽ കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയർ ജഡ്ജിയാണ് എസ്.വി. ഭട്ടി. ആന്ധ്രാപ്രദേശ് സ്വദേശിയായ ജസ്റ്റിസ് ഭട്ടി, 2019 മാർച്ച് 19 മുതൽ കേരള ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ചുവരികയാണ്. അതിന് മുമ്പ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജി ആയിരുന്നു. 1987 മുതൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ജസ്റ്റിസ് ഭട്ടിയെ 2013-ലാണ് ആന്ധ്ര പ്രദേശ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിക്കുന്നത്.

നിലവിൽ ആന്ധ്ര ഹൈക്കോടതിയിൽ നിന്നുള്ള ജഡ്ജിമാർ ആരും രാജ്യത്തെ ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസുമാരായി സേവനമനുഷ്ടിക്കുന്നില്ല. ഇത് കൂടി കണക്കിലെടുത്താണ് ജസ്റ്റിസ് എസ്.വി. ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തത്.

Leave A Comment