വോയ്‌സ് ഓഫ് ആലപ്പി റിഫ ഏരിയ കമ്മിറ്റി സ്‌നേഹോത്സവം 2023; മെമ്പർഷിപ് കാർഡ് വിതരണവും കുടുംബ സംഗമവും മെമ്പർഷിപ് കാർഡ് വിതരണവും നടന്നു

  • Home-FINAL
  • Business & Strategy
  • വോയ്‌സ് ഓഫ് ആലപ്പി റിഫ ഏരിയ കമ്മിറ്റി സ്‌നേഹോത്സവം 2023; മെമ്പർഷിപ് കാർഡ് വിതരണവും കുടുംബ സംഗമവും മെമ്പർഷിപ് കാർഡ് വിതരണവും നടന്നു

വോയ്‌സ് ഓഫ് ആലപ്പി റിഫ ഏരിയ കമ്മിറ്റി സ്‌നേഹോത്സവം 2023; മെമ്പർഷിപ് കാർഡ് വിതരണവും കുടുംബ സംഗമവും മെമ്പർഷിപ് കാർഡ് വിതരണവും നടന്നു


വോയ്‌സ് ഓഫ് ആലപ്പി സ്‌നേഹോത്സവം 2023എന്ന പേരിൽ റിഫ ഏരിയ കമ്മിറ്റിയുടെ കുടുംബ സംഗമവും മെമ്പർഷിപ് കാർഡ് വിതരണവും റിഫായിലെ ഊട്ടി റെസ്റ്റോറന്റിൽ സംഘടിപ്പിച്ചു. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി ചടങ്ങു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റിഫാ ഏരിയ പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷനായിരുന്നു.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ നായർ, ട്രഷറർ ജി. ഗിരീഷ്,കുമാർ, ജോയിൻ സെക്രട്ടറി ബാലമുരളി, കലാവിഭാഗം സെക്രട്ടറിയും റിഫാ ഏരിയ കോർഡിനേറ്ററുമായ ദീപക് തണൽ, സുമൻ സഫറുള്ള, അജിത്, സന്തോഷ്ബാബു, എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

റിഫാ ഏരിയ സെക്രട്ടറി ഗിരീഷ് ബാബുവിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ബഹ്‌റൈനിൽ നിര്യാതനായ ആലപ്പുഴ ജില്ലാ ചെട്ടികുളങ്ങര സ്വദേശി റജി ജോർജ്ജിന്റെയും നിര്യാണത്തിൽ സംഘടന അനുശോചനം രേഖപ്പെടുത്തി. തുടർന്ന് വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങൾ ആയ റിഫ ഏരിയായുടെ മെമ്പർഷിപ് കാർഡുകൾ വിതരണം ചെയ്തു, ചടങ്ങിന് ജോയിൻ സെക്രട്ടറി അനിൽ കെ. തമ്പി അവതാരകനായിരുന്നു. എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഏരിയ വൈസ് പ്രസിഡന്റ് ഹരികുമാർ, രാജേന്ദ്രൻ പി കെ, ദീപക് ശ്രീകുമാർ, ജയൻ, പ്രവീൺ, മറ്റ് ഏരിയ ഭാരവാഹികളായ അശ്വിൻ, മുബാഷ്, സജീഷ്, ഹരിദാസ് മാവേലിക്കര, ഫൻസീർ, ശ്യാംജി ഷാജി , നിതിൻ ഗംഗ എന്നിവരും സന്നിഹിതരായിരുന്നു, വോയ്‌സ് ഓഫ് ആലപ്പിയുടെ കലാകാരന്മാരുടെ കൂട്ടായ്മയായ അരങ്ങു ആലപ്പിയുടെ ഗോപകുമാർ, ഷാജി, രാജീവ്, ഹരിദാസ് മാവേലിക്കര എന്നിവർ പരിപാടികൾ അവതരിപ്പിച്ചു, തുടർന്ന് റിഫാ ഏരിയ ട്രഷറർ ജീമോൻ ജോയ് എല്ലാവർക്കും നന്ദി അറിയിച്ചു.

Leave A Comment