“അനക്ക് എന്തിൻറെ കേടാ ” എന്ന സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശന൦ തുടരുന്നു.

  • Home-FINAL
  • Business & Strategy
  • “അനക്ക് എന്തിൻറെ കേടാ ” എന്ന സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശന൦ തുടരുന്നു.

“അനക്ക് എന്തിൻറെ കേടാ ” എന്ന സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശന൦ തുടരുന്നു.


ജാതി വിവേചനം പ്രമേയമാക്കി ബഹ്‌റൈൻ മീഡിയാ സിറ്റിയുടെ കീഴിലുള്ള ബിഎംസി ഫിലിം പ്രൊഡക്ഷൻെറ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച് മാധ്യമ പ്രവർത്തകൻ ഷെമീർ ഭരതന്നൂർ സംവിധാന൦ ചെയ്ത “അനക്ക് എന്തിൻറെ കേടാ ” എന്ന സിനിമ ഇന്ന്, ഓഗസ്റ്റ് നാലിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി. മികച്ച പ്രേക്ഷക പിന്തുണയാണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത് എന്നും, തിങ്ങി നിറഞ്ഞ തിയറ്ററുകളിൽ നിന്നും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരും നല്ല അഭിപ്രായമാണ് അറിയിക്കുന്നത് എന്നും. സിനിമാ പ്രേമികൾ ഈ ചിത്രത്തെ ഏറ്റെടുത്തതിൽ അതിയായ സന്തോഷമുണ്ടെന്നും അണിയറ പ്രവർത്തകർ പറഞ്ഞു

അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, വീണ നായർ, സായ് കുമാർ, ബിന്ദുപണിക്കർ, ശിവജി ഗുരുവായൂർ, സുധീർ കരമന, മധുപാൽ, വിജയകുമാർ, റിയാസ് നെടുമങ്ങാട്, സന്തോഷ് കുറുപ്പ്, അച്ചുസുഗന്ധ്, കുളപ്പുള്ളി ലീല, മനീഷ, നസീർ സംക്രാന്തി, കലാഭവൻ നിയാസ്, അനീഷ് ധർമ്മ, ജയ മേനോൻ, പ്രകാശ് വടകര ഡോ: പി വി ചെറിയാൻ,പ്രീതി പ്രവീൺ,അജി സർവാൻ,പ്രവീൺ നമ്പ്യാർ, അൻവർ നിലമ്പൂർ, ഇഷിക ,ഡോ: ഷിഹാൻ അഹമ്മദ്, ശിവകുമാർ കൊല്ലറേത്ത്, ഷാഹുൽ ഹമീദ് ചുള്ളിപ്പാറ, മേരി ജോസഫ്, ഫ്രഡി ജോർജ്, സന്തോഷ് ജോസ് തുടങ്ങിയർ അഭിനയതാക്കളായ ചിത്രത്തിന്റെ ലോഞ്ചിങ് സിറമണി ഇന്നലെ വൈകുന്നേരം 7 മണിക്ക് , അങ്കമാലി മൂക്കന്നൂർ ജോഷ്മാൾ ഓഡിറ്റോറിയത്തിൽ സിനിമാ റിലീസിങ്ങുമായി ബന്ധപ്പെട്ട് ” സംഘടിപ്പിച്ചു .ചടങ്ങിലെ ആധ്യക്ഷനും മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി,വിശിഷ്ടാതിഥി ജെസിജോമി,നിർമ്മാതാവ് ഫ്രാൻസിസ് കൈതാരത്ത്,ഡയറക്ടർ ഷമീർ ഭരതന്നൂർ,ചിത്രത്തിലെ നായകൻ അഖിൽ പ്രഭാകർ, കൊളപ്പുള്ളി ലീല,റിയാസ് നെടുമാങ്ങ്, മൂക്കന്നൂർ ജോഷ്മാൾ എംഡി ഔസേപ്പച്ചൻ , വർഗീസ് ടി ടി, സിനിമയുടെ ലൈൻ പ്രൊഡ്യുസർ മാത്തുക്കുട്ടി പറവട്ടി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു

Leave A Comment