ഐവൈസിസി സൽമാനിയ ഏരിയ കമ്മറ്റി ഇന്റേണൽ വടംവലി മത്സരം സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ഐവൈസിസി സൽമാനിയ ഏരിയ കമ്മറ്റി ഇന്റേണൽ വടംവലി മത്സരം സംഘടിപ്പിച്ചു.

ഐവൈസിസി സൽമാനിയ ഏരിയ കമ്മറ്റി ഇന്റേണൽ വടംവലി മത്സരം സംഘടിപ്പിച്ചു.


മനാമ:ഐവൈസിസി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 9 ഏരിയ കമ്മറ്റികളെ പങ്കെടുപിച്ച് വടംവലി മത്സരം സംഘടിപ്പിച്ചു .അംഗങ്ങളുടെ ഇടയിൽ കായിക അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ഏരിയ കമ്മറ്റികളെ ഉൾപ്പെടുത്തി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് .മത്സരത്തിൽ ആതിഥേയരായ സൽമാനിയ ഏരിയ കമ്മറ്റി മനാമ ഏരിയയെ പരാജയപ്പെടുത്തി ചാമ്പ്യാന്മാരായി.

ദേശീയ പ്രസിഡണ്ട് ഫാസിൽ വട്ടോളി മത്സരങ്ങൾ ഉത്‌ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി അലൻ ഐസക് ,ട്രഷറർ നിധീഷ് ചന്ദ്രൻ,സ്പോർട്സ് വിങ് കൺവീനർ ജിജോമോൻ മാത്യു, അനിൽ കുമാർ യു കെ എന്നിവർ ആശംസകൾ അറിയിച്ചു .ഏരിയ പ്രസിഡണ്ട് ഷഫീക് കൊല്ലം ,സെക്രട്ടറി സുനിൽ കുമാർ ,വിനോദ് ആറ്റിങ്ങൽ, ജോംജിത് ,സ്‌റ്റെഫി ,അനിൽ ആറ്റിങ്ങൽ ,റജാസ് മുഹമ്മദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .വിജയികൾക്ക് മെഡലും ട്രോഫിയും വിതരണം ചെയ്തു

Leave A Comment