കെ.സി.എ ഓണഘോഷങ്ങളുടെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • കെ.സി.എ ഓണഘോഷങ്ങളുടെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചു.

കെ.സി.എ ഓണഘോഷങ്ങളുടെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചു.


മനാമ: ബഹ്‌റൈനിലെ പ്രമുഖ സംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ ”കെ സി എ ഓണം പൊന്നോണം 2023” എന്ന പേരിലാണ് ഇത്തവണത്തെ ഓണാഘോഷ൦ ഒരുക്കുന്നത്. ടഗ് ഓഫ് വാർ അസോസിയേഷന്റെ പിന്തുണയോടെ സിഞ്ചിലെ അൽ അഹലി സ്പോർട്സ് ക്ലബ്ബിൽ നടന്ന വാശിയേറിയ വടംവലി മത്സരത്തിൽ ബഹ്‌റൈൻ ബ്രദേഴ്സ് ബി ടീം വിജയ കിരീടം ചൂടി.മത്സരത്തിൽ തിരുവിതാംകൂർ ടീമും, ബഹറിൻ ബ്രദേഴ്സ് എ ടീമു൦ രണ്ടും’മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

തുടർന്ന് നടന്ന സമാപന ചടങ്ങിൽ കെസിഎ പ്രസിഡണ്ട് നിത്യൻ തോമസ്,വൈസ് പ്രസിഡണ്ട് തോമസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ഓണാഘോഷ കമ്മിറ്റി ചെയർമാൻ സേവി മാത്തുണ്ണി, വൈസ് ചെയർമാൻമാരായ റോയ് സി ആന്റണി, കെ ഇ റിച്ചാർഡ്, വടംവലി മത്സര കൺവീനർ അജി.പി ജോയ് എന്നിവർ വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു.കെസിഎ എന്റർടൈൻമെന്റ് സെക്രട്ടറി ജിതിൻ ജോസ്, ലോഞ്ജ് സെക്രട്ടറി രഞ്ജിത്ത് തോമസ്, സീനിയർ അംഗങ്ങളായ അരുൾദാസ് തോമസ്, രഞ്ജി മാത്യു, പീറ്റർ തോമസ്,ബാബു വർഗീസ്,ജോഷി വിതയത്തിൽ, റോയ് ഫ്രാൻസിസ്, ജിൻസ് ജോസഫ്, സിജി ഫിലിപ്പ്, ജോബി ജോർജ്, ജിജോ കെ ജോയ് എന്നിവരാണ് വടംവലി മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്

Leave A Comment