സംവിധായകൻ സിദ്ദീഖിൻ്റെ വിയോഗം, മലയാള സിനിമക്ക് വലിയ നഷ്ടം: വോയ്സ് ഓഫ് ആലപ്പി

  • Home-FINAL
  • Business & Strategy
  • സംവിധായകൻ സിദ്ദീഖിൻ്റെ വിയോഗം, മലയാള സിനിമക്ക് വലിയ നഷ്ടം: വോയ്സ് ഓഫ് ആലപ്പി

സംവിധായകൻ സിദ്ദീഖിൻ്റെ വിയോഗം, മലയാള സിനിമക്ക് വലിയ നഷ്ടം: വോയ്സ് ഓഫ് ആലപ്പി


പ്രമുഖ സിനിമാ സംവിധായകൻ സിദ്ദീഖിൻ്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണെന്ന് വോയ്സ് ഓഫ് ആലപ്പി ഇറക്കിയ അനുശോചന ക്കുറിപ്പിൽ അഭിപ്രായപ്പെട്ടു. കേരളത്തിലെ സിനിമാ മേഖലക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനായിരുന്നു അദ്ദേഹം. 1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ അദ്ദേഹം തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും സിനിമാലോകത്ത് അവസാനം വരെ നിറഞ്ഞു നിന്നു.
മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും സംവിധായക വേഷം സിദ്ദീഖ് അണിഞ്ഞിരുന്നു. വിവിധ ടി.വി പരിപാടികളുടെയും സ്റ്റേജ് പ്രോഗ്രാമുകളുടെയും അവതാരകനുമായിരുന്നു. 1991ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.
അദ്ദേഹത്തിൻ്റെ വിയോഗത്തിൽ വോയ്സ് ഓഫ് അലപ്പിയും അതിൻ്റെ കലാ വിഭാഗമായ അരങ്ങ് ആലപ്പിയും ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സിദ്ദീഖിൻ്റെ വേർപാടിൽ പ്രയാസമനുഭവിക്കുന്ന കുടുംബത്തിൻ്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

Leave A Comment