നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടന്‍

  • Home-FINAL
  • Business & Strategy
  • നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടന്‍

നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടന്‍


69-ാമത് നെഹ്റു ട്രോഫി വള്ളം കളിയില്‍ വീയപുരം ചുണ്ടന്‍ ജേതാക്കള്‍. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് വീയപുരം ചുണ്ടനായി തുഴഞ്ഞത്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. നടുഭാഗം മൂന്നാം സ്ഥാനത്തും നിലവിലെ ചാമ്പ്യന്‍മാരായ കാട്ടില്‍തെക്കേതില്‍ നാലാം സ്ഥാനത്തും എത്തി.
ഹീറ്റ്സില്‍ വീയപുരമാണ് ഏറ്റവും മികച്ച സമയം കുറിച്ചത്. 4.18.80 സമയത്തിലാണ് വീയപുരം ഫിനിഷ് ചെയ്തത്. പിന്നാലെയാണ് ഫൈനലിലെ അവരുടെ മുന്നേറ്റം.
ഒന്നാം ലൂസേഴ്‌സ് ഫൈനലില്‍ നിരണം ചുണ്ടനാണ് വിജയം സ്വന്തമാക്കിയത്. രണ്ടാം ലൂസേഴ്‌സ് ഫൈനലില്‍ ആനാരി ചുണ്ടന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. തേര്‍ഡ് ലൂസേഴ്‌സ് ഫൈനലില്‍ ജവഹര്‍ തായങ്കരി വിജയിച്ചു.

Leave A Comment