ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ രാമായണമാസ സമാപനം ആചരിച്ചു

  • Home-FINAL
  • Business & Strategy
  • ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ രാമായണമാസ സമാപനം ആചരിച്ചു

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ രാമായണമാസ സമാപനം ആചരിച്ചു


മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇക്കഴിഞ്ഞ കർക്കടവ് മാസം 1 മുതൽ 31 വരെ നടന്നു പോന്ന രാമായണമാസം പാരായണ സമാപനം കഴിഞ്ഞ ദിവസം സൊസൈറ്റിയുടെ അങ്കണത്തിൽ ചേർന്ന വിവിധ പരിപാടികളോട് കൂടി ആചരിച്ചു. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ ശ്രീ.സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു, സൊസൈറ്റി സെക്രട്ടറി ശ്രീ. ബിനു രാജ് സ്വാഗതവും, എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീ. ബിനു മോൻ നന്ദിയും രേഖപ്പെടുത്തി. കഴിഞ്ഞ ഒരു മാസക്കാലം രാമായണ പാരായണത്തിന് പങ്കെടുത്ത എല്ലാവരെയും ആദരിക്കുകയും തുടർന്ന് പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരുന്നു.

ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ പായസം മത്സരം, അത്തപ്പൂക്കളം മത്സരം, കുട്ടികളുടെ ഓണാഘോഷ പരിപാടികൾ, ഓണസദ്യ എന്നിവ നടത്തുമെന്നും കൂടുതൽ ജനോപകാരപ്രദമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Leave A Comment