ഓറ ആർട്സ് സമ്മർ ക്യാമ്പ് ഫിനാലെ ഇന്ന്

ഓറ ആർട്സ് സമ്മർ ക്യാമ്പ് ഫിനാലെ ഇന്ന്


മനാമ: ബഹ്‌റിനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറ ആർട്സ് സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെ ഇന്ന് (19 ശനി) ബഹ്‌റൈൻ കേരളീയസമാജത്തിൽ നടക്കും.ഒന്നര മാസത്തോളമായി നടന്നുവരുന്ന സമ്മർക്യാമ്പിൽ 200ൽപ്പരം വിവിധ ഭാഷക്കാരായ കുട്ടികളാണ് പങ്കെടുത്തത്. ഇന്ന് സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഫിനാലയിൽ ക്യാമ്പിലെ എല്ലാ കുട്ടികളും വിവിധ കലാപരിപാടികൾ സമാജം വേദിയിൽ അവതരിപ്പിക്കും. ബഹ്‌റൈനിലെ കലാ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഓറ ആർട്സ് ചെയർമാൻ മനോജ്‌ മയ്യന്നൂർ,ഓറ ഡയറക്ടർ വൈഷ്ണവ് ദത്ത് തുടങ്ങിയവർ അറിയിച്ചു.

Leave A Comment