കെ സി എ “ഓണം പൊന്നോണം 2023″ന് കൊടിയേറ്റത്തോടെ തുടക്കമായി

  • Home-FINAL
  • Business & Strategy
  • കെ സി എ “ഓണം പൊന്നോണം 2023″ന് കൊടിയേറ്റത്തോടെ തുടക്കമായി

കെ സി എ “ഓണം പൊന്നോണം 2023″ന് കൊടിയേറ്റത്തോടെ തുടക്കമായി


കെ സി എയുടെ ഈ വർഷത്തെ ഓണഘോഷ പരിപാടിയായ കെ സി എ – ബി എഫ് സി “ഓണം പൊന്നോണം 2023″നാണ് കൊടിയേറ്റത്തോടെ തുടക്കം കുറിച്ചത്.കെ സി എ അങ്കണത്തിൽ വെച്ച് നടന്ന പരിപാടികളിൽ മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്മെന്റ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഇനാസ് അൽ മാജീദ് വിശിഷ്ടാതിഥിയായി പങ്കെടുത്തു . വിശിഷ്ടാതിഥി തിരുവോണ വസ്ത്രങ്ങൾ അണിഞ്ഞ് പങ്കെടുത്തത് ചടങ്ങിന് ഒരു പ്രത്യേകതയായി. കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെസിഎ പ്രസിഡണ്ട് നിത്യൻ തോമസ് അധ്യക്ഷത വഹിച്ചു. ഓണാഘോഷ കമ്മിറ്റി ചെയർമാൻ സേവി മാത്തുണ്ണി, ടൈറ്റിൽ സ്പോൺസർ ബി എഫ് സി റീട്ടെയിൽ സെയിൽസ് മാനേജർ ആനന്ദ് നായർ എന്നിവർ അംഗങ്ങൾക്ക് ഓണാശംസകൾ നേർന്നു സംസാരിച്ചു. കെ സി എ കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ നന്ദി പറഞ്ഞു.വർണ്ണശബളമായ ഘോഷയാത്രയോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ കെസിഎ അംഗങ്ങളും സമ്മർ ക്യാമ്പ് കുട്ടികളും അണിയിച്ചൊരുക്കിയ തിരുവാതിര ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

Leave A Comment